വടകര: ബൈക്കിൽ കഞ്ചാവുമായി പോയ പ്രതി എക്സൈസ് സംഘത്തെ ആക്രമിച്ച് രക്ഷപ്പെട്ടു. ഒരാൾ അറസ്റ്റിൽ. വടകര മേപ്പയിൽ കല്ലുനിരപറമ്പത്ത് ജ്യോതിഷിൽ പ്രവീൺ (27)ആണ് കഞ്ചാവുമായി പിടികൂടിയതിനിടയിൽ പ്രിവന്റിവ് ഓഫിസർ രാമചന്ദ്രൻ തറോലിനെ ആക്രമിച്ച് രക്ഷപ്പെട്ടത്.
പ്രിവന്റിവ് ഓഫിസർ ജില്ല ആശുപത്രിയിൽ ചികിത്സതേടി. ഒപ്പം ബൈക്കിൽ സഞ്ചരിച്ച വടകര കൊടുവള്ളീന്റവിട വീട്ടിൽ അക്ഷയ്കുമാറിനെ (22) എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ജില്ല ആശുപത്രി റോഡിൽ എം.ഡി.എം ചിക്കൻ സ്റ്റാളിന് മുൻവശത്തുനിന്നാണ് വാഹനപരിശോധനക്കിടയിൽ ബൈക്കിന് എക്സൈസ് കൈകാണിച്ചത്. ബൈക്ക് നിർത്തി പ്രതി ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കീഴ്പ്പെടുത്താനുള്ള ശ്രമത്തിനിടയിലാണ് ആക്രമിച്ചത്.
ജ്യോതിഷിന്റെ ഉടമസ്ഥതയിലുള്ള ബൈക്കും 50 ഗ്രാം കഞ്ചാവും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. മുഖ്യപ്രതിയായ ജ്യോതിഷിനെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായി എക്സൈസ് അധികൃതർ പറഞ്ഞു. സംഭവത്തിൽ പ്രിവന്റിവ് ഓഫിസറുടെ പരാതിപ്രകാരം ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് വടകര പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.