വടകര: ലോക്ഡൗണിൽ വടകര ലിങ്ക് റോഡിലെ അടച്ചിട്ട മൊബെൽ കടകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ പിടിയിലായ പ്രതികൾ റിമാൻഡിൽ. കാസർകോട് ജില്ലക്കാരായ കാഞ്ഞങ്ങാട് സൗത്ത് കോവിൽ നൗഷാദ് (48), രാവണീശ്വരം ചാലിൽകുന്ന് കുന്നുപാറ പ്രവീൺ (42) എന്നിവരെയാണ് വടകര മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. ലിങ്ക് റോഡിലെ സിറ്റി ടവറിൽ പ്രവർത്തിക്കുന്ന സെൽ വേൾഡ്, കോട്ടക്കൽ ഗൾഫ് ബസാർ തുടങ്ങിയ ഷോപ്പുകളിലാണ് മോഷണം നടന്നത്.
പയ്യോളി സ്വദേശി ഷംനാസിൽ മുൻസീറിൻെറ ഉടമസ്ഥതയിലുള്ള കോട്ടക്കൽ ഗൾഫ് ബസാറിൽനിന്ന് പുതിയതും പഴയതുമായ 25 മൊബൈലുകൾ, 40 വാച്ച്, സ്പ്രേ തുടങ്ങിയവയും നേർച്ചപ്പെട്ടിയിൽ സൂക്ഷിച്ച 5000 രൂപയും പഴങ്കാവിലെ പാലക്കൽ അനസിെൻറ സെൽ വേൾഡ് മൊബൈൽ ഷോപ്പിൽനിന്ന് 14 പുതിയ മൊബൈലുകളും നന്നാക്കാൻ നൽകിയ 16 മൊബൈൽ ഫോണുകളും അനുബന്ധ സാധനങ്ങളും 14,500 രൂപയുമാണ് കട കുത്തിത്തുറന്ന് മോഷ്ടിച്ചത്.
മോഷണം, കഞ്ചാവ് കേസിൽ ജയിലിൽ കഴിയുകയായിരുന്ന പ്രതികൾ പുറത്തിറങ്ങിയതായിരുന്നു. ജയിലിൽനിന്ന് പുറത്തിറങ്ങിയവരെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിലാണ് പ്രതികൾ വലയിലായതെന്ന് ഡിവൈ.എസ്.പി മൂസ വള്ളിക്കാടൻ പറഞ്ഞു.
ജയിലിൽ കഴിഞ്ഞിരുന്ന നൗഷാദ് രണ്ടുമാസം മുമ്പും പ്രവീൺ ഒരാഴ്ചയുമായി ജയിലിൽനിന്ന് ഇറങ്ങിയിട്ട്.പ്രതികളിൽനിന്ന് മോഷണ മുതലുകളുടെ ഒരു ഭാഗം കണ്ടെത്തി. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ട്.
ഇവരെ തിരിച്ചറിഞ്ഞതായി ഡിവൈ.എസ്.പി പറഞ്ഞു. പ്രതികളെ മോഷണം നടന്ന കടകളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. സി.ഐ കെ.എസ്. സുശാന്തിെൻറ നേതൃത്വത്തിൽ എസ്.ഐമാരായ കെ.എ. ഷറഫുദ്ദീൻ, വി.കെ. വിജയൻ, എ.എസ്.ഐമാരായ കെ.പി. ഗിരീഷ്, എം. ബിജു, സ്ക്വാഡ് അംഗങ്ങളായ കെ.കെ. സിജീഷ്, പി. പ്രദീപ്കുമാർ, വി.കെ. ജിത്തു, കെ.എം. ശ്രീലേഷ്, രാമകൃഷ്ണൻ തുടങ്ങിയവരാണ് അന്വേഷണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.