വടകര: നഗരത്തില്‍ 7.100 കി.ഗ്രാം കഞ്ചാവുമായി രണ്ടുപേര്‍ പിടിയിലായി. ആയഞ്ചേരി കിഴക്കയില്‍ ശ്രീജിത്ത്(25), ആണ്ടോടി താഴകുനി രഞ്ജിത്ത്(38)എന്നിവരാണ് ബുധനാഴ്ച ഉച്ചക്ക് രണ്ടുമണിയോടെ വടകര പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് ദേശീയപാതയില്‍ എക്സൈസിെൻറ പിടിയിലായത്.
കണ്ണൂര്‍ ഭാഗത്തുനിന്നും ബുള്ളറ്റില്‍ വരുകയായിരുന്ന ഇവരെ രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം പരിശോധിച്ചത്. കാസര്‍ക്കോട്ടുനിന്ന് വടകരയിലെ വിവിധഭാഗങ്ങളില്‍ വിതരണത്തിനായി കൊണ്ടുവന്നതാണീ കഞ്ചാവ്. വടകര മേഖലയില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും കഞ്ചാവ് വിതരണംചെയ്യുന്ന സംഘത്തിലെ കണ്ണികളാണിവരെന്ന് എക്സൈസ് പറഞ്ഞു.
പ്രതികളെ കോവിഡ് പരിശോധനക്ക് വിധേയമാക്കിയശേഷം കോടതിയില്‍ ഹാജരാക്കും. എക്സൈസ് സംഘത്തില്‍ റേഞ്ച് ഇന്‍സ്പെക്ടര്‍ കെ.കെ. ഷിജില്‍കുമാര്‍, പ്രിവൻറിവ് ഓഫിസര്‍ പ്രമോദ് പുളിക്കൂല്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ കെ.കെ. ജയന്‍, ജി.ആര്‍. രാഗേഷ്കുമാര്‍, എന്‍.എസ്. സുനീഷ്, എ.പി. ഷിജിന്‍, സന്ദീപ്, ഡ്രൈവര്‍ ബവിന്‍ എന്നിവരാണുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.