വാതിൽപടി സേവനം; വടകര നഗരസഭയിൽ ഒരുക്കം പൂർത്തിയായി

വടകര: അർഹരായ ഗുണഭോക്താക്കൾക്ക് സേവനങ്ങൾ വീട്ടുപടിക്കൽ എത്തിക്കാനുള്ള വാതിൽപടി സംവിധാനത്തിന് വടകര നഗരസഭയിൽ ഒരുക്കം പൂർത്തിയായി. ജൂലൈ ആദ്യവാരത്തോടെ പ്രാവർത്തികമാകും.

പദ്ധതിയുടെ ഭാഗമായി വാർഡുകളിൽ നിരീക്ഷണ കമ്മിറ്റികൾ രൂപവത്കരിക്കുകയും ഓരോ വാർഡിലും രണ്ടുവീതം സന്നദ്ധ പ്രവർത്തകരെ തെരഞ്ഞെടുക്കുകയും ചെയ്തു. ജനപ്രതിനിധികൾ, ആശാവർക്കർമാർ, വളന്റിയർമാർ, കുടുംബശ്രീ സി.ഡി.എസ് മെംബർമാർ എന്നിവർക്കുവേണ്ടി പരിശീലനം സംഘടിപ്പിച്ചു.

നഗരസഭ ചെയർപേഴ്സൻ കെ.പി. ബിന്ദു ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൻ കെ.കെ. വനജ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ പി. സജീവ് കുമാർ സ്വാഗതം പറഞ്ഞു.

വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൻ പി. വിജയി, ആരോഗ്യ സമിതി ചെയർപേഴ്സൻ എ.പി. പ്രജിത, പ്രോജക്ട് ഓഫിസർ യു. സന്തോഷ്‌ കുമാർ എന്നിവർ സംസാരിച്ചു. നഗരസഭ സെക്രട്ടറി എൻ.കെ. ഹരീഷ് പദ്ധതി വിശദീകരിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ പി. സജീവ് കുമാർ സ്വാഗതവും നോഡൽ ഓഫിസർ ശശിധരൻ നന്ദിയും പറഞ്ഞു.

Tags:    
News Summary - Vaathilppadi Sevanam; Preparations have been completed in Vadakara municipality

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.