വടകര: ജന്മഭൂമി വടകര ലേഖകൻ എൻ.കെ. നവനീതിനും ഭാര്യക്കും നേരെ കഴിഞ്ഞ ദിവസമുണ്ടായ അതിക്രമത്തിൽ പ്രതികൾ അറസ്റ്റിൽ. തളിപ്പറമ്പ് സ്വദേശി കുറ്റ്യേരി തലോറ തായാറത്ത് വളപ്പിൽ ഷിബു മോൻ(39), വടകര ഇരിങ്ങൽ ആറാണ്ടക്കൽ വിപിൻ(36), പേരാമ്പ്ര മഠത്തിൽ അജേഷ്(36) എന്നിവരെയാണ് വടകര എസ്.ഐ എം. നിജേഷ് അറസ്റ്റു ചെയ്തത്.
ചൊവ്വാഴ്ച രാത്രി 9.10 ഓടെയാണ് നവനീതിനും ഭാര്യക്കും നേരെ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ എം.ആർ.എ ബേക്കറിയിൽ ഭക്ഷണം പാർസൽ വാങ്ങാനെത്തിയപ്പോഴാണ് അതിക്രമമുണ്ടായത്. വടകര ജിയോജിത്ത് ഇൻവെസ്റ്റ്മെൻറ് സ്ഥാപനത്തിലെ ജീവനക്കാരനായ ഷിബുമോനാണ് ഇരുവരുടെയും ഫോട്ടോ മൊബൈലിൽ പകർത്തിയത്. ഫോട്ടോ പകർത്തിയതുമായി ഉണ്ടായ തർക്കത്തിനിടയിൽ വടകര കരിമ്പനപ്പാലം ഇൻഡസ് മോട്ടോർസ് ജീവനക്കാരനായ വിപിനും അജേഷും ഷിബുവിനോടൊപ്പം ചേർന്ന് അതിക്രമം കാട്ടുകയായിരുന്നു. ബേക്കറിയിലെ സി.സി ടി.വി ദൃശ്യങ്ങളിൽനിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞ് പൊലീസ് മണിക്കൂറുകൾക്കകം പിടികൂടിയത്.
വടകര പത്രപ്രവർത്തക യൂനിയൻ പ്രതിഷേധിച്ചു. പ്രതികളെ നിയമത്തിെൻറ മുന്നിൽ കൊണ്ടു വന്ന വടകര പൊലീസിനെ യോഗം അഭിനന്ദിച്ചു. പത്രപ്രവർത്തക യൂനിയൻ പ്രസിഡൻറ് പ്രദീപ് ചോമ്പാല അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജീവൻ പറമ്പത്ത്, പി. ലിജീഷ്, വി.വി. രഗീഷ്, പി.കെ. രാധാകൃഷ്ണൻ, കെ.വിജയകുമാർ, വി.പി. പ്രമോദ്, ടി.പി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.