മണല്‍ വാരല്‍ കേന്ദ്രം ഓഫിസി​െൻറ ജനല്‍ചില്ലുകള്‍ അടിച്ചുതകര്‍ത്ത നിലയില്‍

നഗരസഭയുടെ മണൽ വാരല്‍ കേന്ദ്രം ഓഫിസിനുനേരെ അക്രമം

വടകര: നഗരസഭയുടെ മണല്‍ വാരല്‍ കേന്ദ്രത്തി‍െൻറ ഓഫിസിനു നേരെ അക്രമം. വ്യാഴാഴ്ച രാത്രിയാണ് ഇരുട്ടി‍െൻറ മറവില്‍ സാമൂഹിക വിരുദ്ധര്‍ കക്കട്ടി പൂഴിക്കടവ് ഓഫിസിനു നേരെ അക്രമം അഴിച്ചുവിട്ടത്. സംഭവത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച മണല്‍ വാരല്‍ നടന്നില്ല. പൊതുവെ പ്രശ്നങ്ങളൊന്നുമില്ലാത്ത സ്ഥലമാണിത്.

നാടി‍െൻറ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ഒരു വിഭാഗത്തി‍െൻറ ശ്രമമാണിതിനു പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പൂഴിതൊഴിലാളികളെ ബുദ്ധിമുട്ടിക്കുന്നത് അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജയദാസ് കാടോട്ടി, എ. ദാസന്‍, പി.കെ. വൃന്ദ, സത്യന്‍ കോടിയെടുത്ത്, ഷാജി എരോത്ത് എന്നിവര്‍ സംസാരിച്ചു.

അക്രമത്തില്‍ ഐ.എന്‍.ടി.യു.സിയും പ്രതിഷേധിച്ചു. എന്‍.വി. വത്സലന്‍, പി.കെ. വിനോദന്‍, ബാലകൃഷ്​ണന്‍ എന്നിവര്‍ സംസാരിച്ചു. സംഭവത്തില്‍ സംയുക്ത മോട്ടോര്‍ തൊഴിലാളി യൂനിയന്‍ പ്രതിഷേധിച്ചു. കെ.എം. വിനു, കെ. മനോജന്‍, എന്‍.കെ. ദീപക്, പി.പി. ഖാദര്‍ എന്നിവര്‍ സംസാരിച്ചു.

Tags:    
News Summary - Violence against the office of the Municipal Corporation Sand Sand Center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.