കോഴിക്കോട്: ഭിന്നശേഷിക്കാര്‍ക്കും 85ന് മുകളില്‍ പ്രായമുള്ളവര്‍ക്കും വീട്ടില്‍നിന്ന് വോട്ടുചെയ്യാന്‍ അവസരം നല്കുന്ന ഹോം വോട്ടിങ്ങിന്റെ ആദ്യഘട്ടത്തിൽ ജില്ലയില്‍നിന്ന് ആകെ വോട്ട് ചെയ്തത് 13,504 പേർ. ഇതിൽ 9,360 പേർ 85ന് മുകളിൽ പ്രായമുള്ളവരും 4,144 പേർ ഭിന്നശേഷി വിഭാഗത്തിലുള്ളവരുമാണ്. കോഴിക്കോട് മണ്ഡലത്തിലെ 6,024 പേരും വടകരയിലെ 7,480 പേരും വോട്ടുചെയ്തു.
കോഴിക്കോട് മണ്ഡലത്തിൽ 85ന് മുകളിൽ പ്രായമുള്ളവർ 4,195 ഉം ഭിന്നശേഷി വിഭാഗം 1,829 ഉം വടകരയിൽ 85ന് മുകളിൽ പ്രായമുള്ളവർ 5,165 ഉം ഭിന്നശേഷി വിഭാഗത്തിൽ 2,315 ഉം വോട്ടാണ് ചെയ്തത്. ഏപ്രിൽ 17 മുതൽ തുടർച്ചയായി നാലുദിവസമാണ് ജില്ലയിൽ ആദ്യഘട്ട വീട്ടിലെ വോട്ടിങ് നടന്നത്. കണ്ണൂർ ജില്ലയിൽ വരുന്ന, വടകര ലോക്സഭ മണ്ഡലത്തിന്റെ ഭാഗമായ തലശ്ശേരി, കൂത്തുപറമ്പ് നിയമസഭ മണ്ഡലങ്ങളിൽ ഏപ്രിൽ 16 ന് തന്നെ ഹോം വോട്ടിങ് തുടങ്ങിയിരുന്നു. ജില്ലയില്‍ ഹോം വോട്ടിങ്ങിനായി 4873 ഭിന്നശേഷിക്കാരും 85ന് മുകളില്‍ പ്രായമുള്ള 10,531 പേരുമാണ് അർഹത നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.