വേളത്ത് ഭീതി പടർത്തി കാട്ടുപന്നിക്കൂട്ടം -വിഡിയോ

കുറ്റ്യാടി: വേളം പള്ളിയത്ത് ജനങ്ങളിൽ ഭീതി പടർത്തി കാട്ടുപന്നിക്കൂട്ടം. പള്ളിയത്ത് സിമന്റ് കടയിലേക്ക് പന്നി ഇരച്ച് കയറി. കടയുടെ ഗ്ലാസ് തകർത്തു.

പള്ളിയത്ത് ടൗണിൽ ആയഞ്ചേരി റൂട്ടിലുള്ള കിഴക്കേപറമ്പത്ത് ഇബ്രാഹിമിന്റെ സിമന്റ് കടയിലേക്കാണ് ഇന്ന് രാവിലെ പതിനൊന്നോടെ പന്നി പാഞ്ഞ് കയറിയത്. സിമന്റ് കടയുടെ ഓഫീസ് പന്നി തകർത്തു.

മൂന്ന് നാല് പന്നികൾ ടൗണിന് കുറുകെ ഓടിയത് ഭീതി പടർത്തി. നാട്ടുകാർ തടിച്ചുകൂടിയതോടെ പന്നികൾ ഓടി രക്ഷപ്പെട്ടു.

Tags:    
News Summary - wild boars spread fear

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.