താത്കാലിക അധ്യാപികക്ക് ഒരു മാസത്തിനകം വേതനം അനുവദിക്കണം -മനുഷ്യാവകാശ കമീഷൻ

കോ​ഴി​ക്കോ​ട്: കൂ​ത്താ​ളി എ.​യു.​പി സ്കൂ​ളി​ൽ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ത​യാ​യ അ​ധ്യാ​പി​ക​ക്ക് ന​ൽ​കാ​നു​ള്ള കു​ടി​ശ്ശി​ക ശ​മ്പ​ളം ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ അ​നു​വ​ദി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ.

ന​ട​പ​ടി സ്വീ​ക​രി​ച്ച ശേ​ഷം ഹെ​ഡ്മി​സ്ട്ര​സും സ്കൂ​ൾ മാ​നേ​ജ​റും ക​മീ​ഷ​നി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് ആ​വ​ശ്യ​പ്പെ​ട്ടു. സ്കൂ​ൾ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ള്ള വീ​ഴ്ച​കാ​ര​ണ​മാ​ണ് പ​രാ​തി​ക്കാ​രി​ക്ക് യ​ഥാ​സ​മ​യം വേ​ത​നം ല​ഭി​ക്കാ​തെ പോ​യ​തെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.

വ​ട​ക​ര കു​രി​ക്കി​ലാ​ട് വ​ലി​യ നാ​ഗ​പ്പ​ള്ളി വീ​ട്ടി​ൽ എ​സ്. അ​നു​പ്രി​യ സ​മ​ർ​പ്പി​ച്ച പ​രാ​തി തീ​ർ​പ്പാ​ക്കി​ക്കൊ​ണ്ടാ​ണ് ഉ​ത്ത​ര​വ്. കെ.​പി. കൃ​ഷ്ണ​ക​ല എ​ന്ന അ​ധ്യാ​പി​ക അ​വ​ധി​യി​ൽ പ്ര​വേ​ശി​ച്ച​പ്പോ​ഴാ​ണ് പ​രാ​തി​ക്കാ​രി​യെ നി​യ​മി​ച്ച​ത്. 2017 ന​വം​ബ​ർ 14 മു​ത​ൽ 2018 മാ​ർ​ച്ച് 27 വ​രെ​യാ​ണ് ഇ​വ​ർ ജോ​ലി ചെ​യ്ത​ത്.

134 ദി​വ​സം ജോ​ലി ചെ​യ്തെ​ങ്കി​ലും 37 ദി​വ​സ​ത്തെ ദി​വ​സ വേ​ത​നം മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്.

120 ദി​വ​സ​ത്തെ ശൂ​ന്യ​വേ​ത​നാ​വ​ധി മാ​ത്ര​മേ പ്ര​ധാ​നാ​ധ്യാ​പ​ക​ന് അ​നു​വ​ദി​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളു​വെ​ന്ന് പേ​രാ​മ്പ്ര വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ർ ക​മീ​ഷ​നെ അ​റി​യി​ച്ചു. ഇ​ക്കാ​ര​ണ​ത്താ​ലാ​ണ് പ​രാ​തി​ക്കാ​രി​യു​ടെ നി​യ​മ​നം നി​ര​സി​ച്ച​തെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

നി​യ​മ​നാ​ധി​കാ​രി​യാ​യ സ്കൂ​ൾ മാ​നേ​ജ​ർ നി​യ​മ​നാം​ഗീ​കാ​ര പ്രൊ​പ്പോ​സ​ൽ സ​മ​ർ​പ്പി​ക്കാ​തെ പ​രാ​തി​ക്കാ​രി​യു​ടെ നി​യ​മ​നാം​ഗീ​കാ​രം പ​രി​ഗ​ണി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

Tags:    
News Summary - Within one month for temporary teacher Wages should be allowed - Human Rights Commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.