കോഴിക്കോട്: മാരക മയക്കുമരുന്നായ 100 ഗ്രാം എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ. പയ്യാനക്കൽ കളരിക്കൽ വള്ളിയിൽ പറമ്പ് നന്ദകുമാറിനെയാണ് (28) കോഴിക്കോട് സിറ്റി നാർക്കോട്ടിക്ക് സെൽ എ.സി.പി. കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സ്കാഡും ഫറോക്ക് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടിയത്.
ബംഗളൂരുവിൽ നിന്നും റോഡ് മാർഗവും ട്രെയിനിലും മയക്കുമരുന്ന് ജില്ലയിൽ എത്തിച്ച് ചില്ലറവിൽപ്പന നടത്തുന്ന സംഘത്തിലെ കണ്ണിയാണ് ഇയാൾ. വെള്ളിയാഴ്ച രാത്രി ബംഗളൂരുവിൽ നിന്നും കാറിൽ കോഴിക്കോട് ഭാഗത്തേക്ക് മയക്കുമരുന്നുമായി വരുന്നതായുള്ള രഹസ്യവിവരത്തെത്തുടർന്നായിരുന്നു പരിശോധന. ശനിയാഴ്ച രാവിലെയാണ് ഫറോക്ക് കോളേജ് അടിവാരത്തുവച്ചാണ് മയക്കുമരുന്നും കാറും പിടികൂടിയത്.
പ്രതി നേരത്തേ കോഴിക്കോട് ജില്ലയിൽ അടിപിടികേസുകളിലും പ്രതിയായിട്ടുള്ളതാണ്. കോഴിക്കോട് നഗരത്തിൽ പോലീസിന്റെ പരിശോധന കർശനമാക്കിയതിനെ തുടർന്ന് മയക്കുമരുന്നു വിൽപ്പനക്കാർ ജില്ലാ അതിർത്തി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതായുള്ള രഹസ്യവിവരത്തെ തുടർന്ന് അതിർത്തികളിൽ പരിശോധന കർശനമാക്കിയിരുന്നു.
മറ്റു സംസ്ഥാനങ്ങളിൽ നിന്നും ജില്ലയിൽ എത്തുന്ന മയക്കുമരുന്നിന്റെ ഉറവിടവും വിതരണക്കാരെയും കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണെന്നും നാർക്കോട്ടിക്ക് സെൽ എ.സി.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.