കോഴിക്കോട്: നിരവധി കുറ്റകൃത്യങ്ങളിലുൾപ്പെട്ടയാളെ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം (കാപ്പ) ജയിലിലടച്ചു. കൂഴക്കോട് തോണിപൊക്കിൽ വീട്ടിൽ ആകർഷിനെയാണ് (കുട്ടു-33) സിറ്റി പൊലീസ് കാപ്പ ചുമത്തി കണ്ണൂർ സെൻട്രൽ ജയിലിലടച്ചത്. കുന്ദമംഗലത്തും പരിസര പ്രദേശങ്ങളിലും നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് പൊതുജന ശല്യമുണ്ടാക്കിയതിന്റെ പേരിൽ പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ല കലക്ടർ എ. ഗീത നൽകിയ ഉത്തരവുപ്രകാരമാണ് നടപടി.
ഇയാൾക്കെതിരെ 2017ൽ നിലമ്പൂർ എക്സൈസിൽ കഞ്ചാവും മയക്കുമരുന്നും കൈവശംവെച്ചതിനും മാവൂർ, കുന്ദമംഗലം പൊലീസ് സ്റ്റേഷനുകളിലായി അഞ്ച് അടിപിടി കേസുകളുമുണ്ട്. കുന്ദമംഗലം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ യൂസഫ് നടുത്തറേമ്മലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ഒളവണ്ണ മണിയാൽ പറമ്പ് പുളിക്കലകത്ത് വീട്ടിൽ അബ്ദുൽ ഷാഹിറിനെയും (സായി -32) കാപ്പ ചുമത്തി ജയിലിലടച്ചിരുന്നു. നിരന്തരം കുറ്റകൃത്യങ്ങളിലേർപ്പെടുന്നവരെ കാപ്പ ചുമത്തി ജയിലിലടക്കുമെന്ന് സിറ്റി പൊലീസ് ഡെപ്യൂട്ടി കമീഷണർ കെ.ഇ. ബൈജു അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.