കാണി ഫിലിം സൊസൈറ്റി വാർഷികം സമാപിച്ചു

ചങ്ങരംകുളം: രണ്ട്​ ദിവസങ്ങളിലായി ചങ്ങരംകുളത്ത് നടന്ന കാണി ഫിലിം സൊസൈറ്റി വാർഷിക സമ്മേളനം സമാപിച്ചു. സമാപന സമ്മേളനവും സിനിമാസംവാദവും കവിയും ഗാനരചയിതാവുമായ റഫീഖ്​ അഹമ്മദ്​ ഉദ്ഘാടനം ചെയ്തു. 'മണ്ണ്' സിനിമ അണിയറപ്രവർത്തകൻ കെ.കെ. ബാലൻ, കലാസംവിധാനത്തിനുള്ള അവാർഡ് നേടിയ അജയൻ ചാലിശ്ശേരി, ചിത്രകാരിയും ഗായികയുമായ ലത ചിയ്യാനൂർ എന്നിവരെ ഉപഹാരം നൽകി ആദരിച്ചു. കെ.ആർ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. വി. മോഹനകൃഷ്ണൻ സ്വാഗതവും വാസുദേവൻ അടാട്ട് നന്ദിയും പറഞ്ഞു. രാംദാസ് കടവല്ലൂർ സംവിധാനം ചെയ്ത 'മണ്ണ്' പ്രദർശിപ്പിച്ചു. സിനിമ സംവാദത്തിൽ റഫീഖ്​ അഹമ്മദ്​, ഹസനുൽ ബന്ന, പി.കെ. ജയരാജൻ, ഫൈസൽ ബാവ, പി.സി. പ്രേംദാസ്, സോമൻ ചെമ്പ്രേത്ത്, ഗസൽ മാറഞ്ചേരി, കെ.കെ. ബാലൻ, സജീഷ് എന്നിവർ പങ്കെടുത്തു. ഫോട്ടോ കാണി ഫിലിം സൊസൈറ്റി വാർഷിക സമ്മേളന സമാപനം കവി റഫീഖ് അഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.