കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ ഒരുകോടിയുടെ നവീകരണം ഉടൻ

കുറ്റിപ്പുറം: റെയിൽവേ സ്റ്റേഷനിലെ പ്രധാന കെട്ടിടത്തിന്‍റെ നിർമാണം അടക്കമുള്ള വികസന പദ്ധതിയുടെ ടെൻഡർ നടപടികൾ പൂർത്തിയായതായും നവീകരണം ഉടൻ ആരംഭിക്കുമെന്നും ഇ.ടി. മുഹമ്മദ് ബഷീർ എം.പി അറിയിച്ചു. അടിസ്ഥാന സൗകര്യ വികസനമടക്കമുള്ള ജോലികൾക്കായി ഒരുകോടി രൂപയാണ് അനുവദിച്ചത്. 2019ൽ അനുമതി ലഭിച്ച സ്റ്റേഷൻ നവീകരണം സാങ്കേതിക കാരണങ്ങളാൽ നീളുകയായിരുന്നു. സ്റ്റേഷൻ വികസനം സംബന്ധിച്ച് എം.പി റെയിൽവേ മന്ത്രിയുമായും ജനറൽ മാനേജരുമായും ചർച്ച നടത്തിയിരുന്നു. ഒരുവർഷത്തിനകം ജോലി പൂർത്തീകരിക്കും. സ്റ്റേഷനിലെ പ്രധാന കെട്ടിടം പൂർണമായി പുനർനിർമിക്കും. ടിക്കറ്റ് കൗണ്ടർ അടക്കമുള്ളവ നവീകരിക്കും. യാത്രക്കാരുടെ വിശ്രമകേന്ദ്രവും പുതുക്കും. റെയിൽവേ സ്റ്റേഷൻ പരിസരവും പാർക്കിങ് സ്ഥലവും വിപുലീകരിക്കുന്നുണ്ട്. Mp KTPM കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.