പാലിയേറ്റിവ് ക്ലിനിക് വാഹനത്തിന്‍റെ സൈലൻസർ മോഷ്ടിച്ചു

വണ്ടൂർ: പാലിയേറ്റിവ് ക്ലിനിക് വാഹനത്തിന്‍റെ സൈലൻസർ മോഷണം പോയി. ക്ലിനിക്കിന്‍റെ ഷെഡിൽ നിർത്തിയിട്ട മാരുതി ഈക്കോയുടെ സൈലൻസറാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. രാവിലെ പതിവുപോലെ വാഹനമെടുത്തപ്പോഴാണ് മോഷണവിവരം അറിയുന്നത്. സൈലൻസറിന് ഏകദേശം 80,000 രൂപയോളം വിലവരും. പ്രദേശത്ത് ഇതിന്​ മുമ്പ് രണ്ട്​ വാഹനങ്ങളുടെ സൈലൻസറുകൾ ഇത്തരത്തിൽ മോഷണം പോയതായി പൊലീസ് പറഞ്ഞു. പാലിയേറ്റിവ് അധികൃതർ പൊലീസിൽ പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.