പൊന്നാനി: പൊന്നാനിയുടെ അടിസ്ഥാന വികസനത്തിനാവശ്യമായ കാര്യങ്ങളിൽ നഗരസഭ താൽപര്യം കാണിക്കുന്നില്ലെന്ന് പൊന്നാനിയിലെ സന്നദ്ധ സംഘടനയായ 'കർമ' വാർത്ത സമ്മേളനത്തിൽ കുറ്റപ്പെടുത്തി. വികസനകാര്യങ്ങളിൽ ഭരണസമിതി ഗ്രൂപ്പിസം കളിക്കുകയാണ്. മത്സ്യ-മാംസ മാർക്കറ്റ്, അറവുശാല, മാലിന്യ സംസ്കരണം, ബസ് സ്റ്റാൻഡ് വികസനം എന്നിവയുടെ കാര്യത്തിൽ മൗനം പാലിക്കുകയാണ്. വികസന കാര്യങ്ങളിൽ ഏകോപനമില്ലാതെ കുത്തഴിഞ്ഞ നിലയിലാണ് പ്രവർത്തനം. പൊന്നാനി അങ്ങാടി വികസനത്തിലും ഇരട്ടത്താപ്പ് നിലപാടാണ് പുലർത്തുന്നത്. പൊന്നാനി ചമ്രവട്ടം ജങ്ഷനിൽ നിർമിക്കാനുദ്ദേശിക്കുന്ന ബസ് സ്റ്റാൻഡ് ആധുനിക സൗകര്യത്തോടു കൂടിയതും ഇറച്ചി, പച്ചക്കറി, മീൻ മാർക്കറ്റുകൾ, ആധുനിക അറവുശാല, മാലിന്യ സംസ്കരണം, ഷീ ലോഡ്ജ് തുടങ്ങിയ സൗകര്യങ്ങളോടുകൂടിയതും അടുത്ത 30 വർഷം മുന്നിൽ കണ്ടുള്ള ആധുനിക ബസ് സ്റ്റാൻഡ് ആവണം. എം.ഇ.എസ് കോളജിന് പിറകുവശത്തുള്ള ആറ് വാർഡുകളിൽ മഴക്കാലത്ത് ഉണ്ടാകുന്ന വെള്ളക്കെട്ടിന് അടിയന്തര നടപടി എടുക്കണം. വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ ഇസ്മായിൽ ബഷീർ, കുഞ്ഞുമുഹമ്മദ്, ജാവ അഷ്റഫ്, യഹിയ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.