Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅടിസ്ഥാന വികസന...

അടിസ്ഥാന വികസന കാര്യങ്ങളിൽ നഗരസഭക്ക് താൽപര്യമില്ലെന്ന്​; ആരോപണവുമായി 'കർമ പൊന്നാനി'

text_fields
bookmark_border
പൊന്നാനി: പൊന്നാനിയുടെ അടിസ്ഥാന വികസനത്തിനാവശ്യമായ കാര്യങ്ങളിൽ നഗരസഭ താൽപര്യം കാണിക്കുന്നില്ലെന്ന് പൊന്നാനിയിലെ സന്നദ്ധ സംഘടനയായ 'കർമ' വാർത്ത സമ്മേളനത്തിൽ കുറ്റപ്പെടുത്തി. വികസനകാര്യങ്ങളിൽ ഭരണസമിതി ഗ്രൂപ്പിസം കളിക്കുകയാണ്​. മത്സ്യ-മാംസ മാർക്കറ്റ്, അറവുശാല, മാലിന്യ സംസ്കരണം, ബസ് സ്റ്റാൻഡ്​ വികസനം എന്നിവയുടെ കാര്യത്തിൽ മൗനം പാലിക്കുകയാണ്. വികസന കാര്യങ്ങളിൽ ഏകോപനമില്ലാതെ കുത്തഴിഞ്ഞ നിലയിലാണ് പ്രവർത്തനം. പൊന്നാനി അങ്ങാടി വികസനത്തിലും ഇരട്ടത്താപ്പ് നിലപാടാണ് പുലർത്തുന്നത്. പൊന്നാനി ചമ്രവട്ടം ജങ്​ഷനിൽ നിർമിക്കാനുദ്ദേശിക്കുന്ന ബസ്​ സ്റ്റാൻഡ് ആധുനിക സൗകര്യത്തോടു കൂടിയതും ഇറച്ചി, പച്ചക്കറി, മീൻ മാർക്കറ്റുകൾ, ആധുനിക അറവുശാല, മാലിന്യ സംസ്കരണം, ഷീ ലോഡ്ജ് തുടങ്ങിയ സൗകര്യങ്ങളോടുകൂടിയതും അടുത്ത 30 വർഷം മുന്നിൽ കണ്ടുള്ള ആധുനിക ബസ്​ സ്റ്റാൻഡ് ആവണം. എം.ഇ.എസ് കോളജിന് പിറകുവശത്തുള്ള ആറ്​ വാർഡുകളിൽ മഴക്കാലത്ത് ഉണ്ടാകുന്ന വെള്ളക്കെട്ടിന് അടിയന്തര നടപടി എടുക്കണം. വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ ഇസ്മായിൽ ബഷീർ, കുഞ്ഞുമുഹമ്മദ്, ജാവ അഷ്റഫ്, യഹിയ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story