സമസ്ത കാരുണ്യ ഭവനം സമർപ്പിച്ചു

വൈരങ്കോട്: വടക്കെ പല്ലാർ മഹല്ല് സമസ്ത കൂട്ടായ്മ നിർമിച്ച 'കാരുണ്യ ഭവനം' സമർപ്പണം സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവഹിച്ചു. ഇതോടെ ഒരു കുടുംബത്തിന്റെ വീടെന്ന സ്വപ്നം യാഥാർഥ്യമായി. ഇ.കെ. അബ്ദുൽ ഖാദർ ഹാജി അധ്യക്ഷത വഹിച്ചു. സ്വലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ പ്രഭാഷണം നിർവഹിച്ചു. വി.ടി.എസ്. തങ്ങൾ, ജാബിർ അഹ്സനി, എം.കെ. ബാവ ഹാജി, സൈനുദ്ദീൻ കോയ തങ്ങൾ, പല്ലാർ മുഹമ്മദ് കുട്ടി മുസ്​ലിയാർ, അമരിയിൽ ബീരാൻ, എം.ടി. ബഷീർ, മജീദ് പറശ്ശേരി, അസ്​ലം ഹുദവി, ഹൈദരലി നദ്​വി, സുലൈമാൻ ഫൈസി, ശംസുദ്ദീൻ ഫൈസി, മാഹീൻ ഹാജി, നൗഷാദ് ഫൈസി, റാഫി ദാരിമി, അനസ് വാഫി, അബ്ദുറഹീം വാഫി, സിദ്ദീഖ് ഹാജി, ഹനീഫ ഹാജി, വി. അസൈനാർ, ബശീർ കല്ലൻ, ഖമറുദ്ദീൻ പരപ്പിൽ, ഇ.കെ. ബക്കർ, ഇ.കെ. അസീസ്, ഇർഷാദ് കോണോത്ത്, എം. മുസമ്മിൽ, മുനീബ്, ശുഐബ് കല്ലൻ തുടങ്ങിയവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.