കോവിഡിനെ ചെറുക്കാൻ കവചം തീവ്രയജ്ഞ പരിപാടി

തിരൂര്‍: ജില്ലയില്‍ കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കാന്‍ ആരോഗ്യവകുപ്പ് 'കവചം 2.0' പേരില്‍ നടത്തുന്ന കോവിഡ് വാക്‌സിനേഷന്‍ തീവ്രയജ്ഞ പരിപാടിക്ക് തിരൂര്‍ ജില്ല ആശുപത്രിയില്‍ തുടക്കമായി. മുതിര്‍ന്നവരും കൗമാരക്കാരുമാണ് തിരൂര്‍ ജില്ല ആശുപത്രിയിലെ വാക്സിനേഷന്‍ ക്യാമ്പിലെത്തിയത്. ജെ.എച്ച്.ഐ രഘു, സുഭദ്ര, ജെസി തുടങ്ങിയവര്‍ വാക്സിനേഷൻ ക്യാമ്പിന് നേതൃത്വം നല്‍കി. ജില്ലയില്‍ കോവിഡ് വാക്‌സിനേഷന്‍ ഒന്നാം ഡോസ് 95 ശതമാനം കൈവരിച്ചെങ്കിലും രണ്ടാം ഡോസ് സ്വീകരിച്ചവര്‍ 80 ശതമാനമാണ്. നിലവില്‍ ആറ് ലക്ഷത്തോളം പേര്‍ രണ്ടാം ഡോസ് സ്വീകരിക്കേണ്ട സമയമാണിത്. ഇവര്‍ കൂടി രണ്ടാം ഡോസ് സ്വീകരിച്ചാല്‍ മാത്രമേ ജില്ലയില്‍ കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കാനാവൂ. ഇതോടൊപ്പം അര്‍ഹരായവര്‍ മുന്‍കരുതല്‍ ഡോസ് വാക്‌സിനേഷനും പൂര്‍ത്തീകരിക്കേണ്ടതുണ്ട്. 15 വയസ്സ്​ മുതല്‍ 17 വരെയുള്ള കുട്ടികളില്‍ 79 ശതമാനം പേര്‍ ഒന്നാം ഡോസ് വാക്‌സിനും 42 ശതമാനം പേര്‍ രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുണ്ട്. 12 വയസ്സ്​ മുതല്‍ 14 വരെയുള്ള കുട്ടികളില്‍ 13 ശതമാനം പേര്‍ മാത്രമേ വാക്‌സിന്‍ സ്വീകരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.