വരയിൽ താരമായി മുഹമ്മദ് ഷഹീൻ

കാളികാവ്: 10 ക്രിക്കറ്റ് താരങ്ങളുടെ ഛായാചിത്രങ്ങൾ അവരുടെ പേരെഴുതികൊണ്ട് വരച്ച് പാറൽ മമ്പാട്ടുമൂല ഹയർ സെക്കൻഡറി സ്കൂളിലെ 10ാം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഷഹീൻ. ബാല്യകാലത്തുതന്നെ ചിത്രരചനയിൽ തൽപരനായ ഈ മിടുക്കൻ കഴിഞ്ഞ ലോക്ഡൗൺ കാലത്താണ് ഈ രംഗത്ത്​ കൂടുതൽ സജീവമായത്. പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ഉൾപ്പെടെ രാഷ്ട്രീയ, കായിക, സാംസ്കാരിക മേഖലകളിലെ നിരവധി പേരെയാണ് ഷഹീൻ തന്റെ കാൻവാസിലേക്ക് പകർത്തിയത്. ഇതോടൊപ്പമാണ് പുതിയ പരീക്ഷണത്തിൽ റെക്കോഡ് ഇട്ടത്. ക്രിക്കറ്റ് താരങ്ങളുടെ ചിത്രം അവരുടെതന്നെ പേരുകൾ ഇംഗ്ലീഷിൽ എഴുതിയാണ് വരച്ചത്. ഏറെ ശ്രമകരമായി തയാറാക്കിയ ചിത്രങ്ങളിൽ ജീവൻ തുടിക്കുന്നതുപോലെ മനോഹരവുമാണ്. വരച്ചെടുത്ത ഛായാചിത്രങ്ങൾ കലാപ്രേമികളുടെ വാട്‌സ്ആപ് ഗ്രൂപ് വഴി പങ്കുവെച്ചപ്പോഴാണ് മുഹമ്മദ് ഷഹീനിലെ വ്യത്യസ്തത പുറംലോകം അറിയുന്നത്. വിദേശത്ത് അധ്യാപകനായി ജോലി ചെയ്യുന്ന പിതാവ് നീലാമ്പ്ര ശിഹാബും വീട്ടമ്മയായ മാതാവ് നജ്മോളും പിന്തുണയുമായി കൂടെയുണ്ട്. ആറാം തരം വിദ്യാർഥിയായ ശമിലും രണ്ട് വയസ്സുകാരനായ ശയാനുമാണ് സഹോദരങ്ങൾ. kkv chithra rajana 10ാം ക്ലാസുകാരൻ ഷഹീൻ പേരുകൾ എഴുതി വരച്ച ക്രിക്കറ്റ് താരങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.