കാട്ടുപോത്തിനെ വേട്ടയാടിയ കേസ്: മൂന്നംഗ സംഘം അറസ്റ്റിൽ

കരുളായി: കരുളായി വനത്തിൽ കാട്ടുപോത്തിനെ വേട്ടയാടിയ മൂന്നംഗ സംഘത്തെ വനം വകുപ്പ് പിടികൂടി. മൂത്തേടം ഉച്ചക്കുളം കോളനിയിലെ വിജയൻ (30), തീക്കടി കോളനിയിലെ വിനോദ് (36), കാരപ്പുറം വെള്ളുവമ്പായി മുഹമ്മദാലി (35) എന്നിവരാണ് അറസ്റ്റിലായത്. 2021 ഒക്ടോബറിലാണ് സംഭവം നടന്നത്. കരുളായി റേഞ്ച് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ പടുക്ക വനം ഡിവിഷനിലെ ന്യൂ അമരമ്പലം റിസർവ് വനത്തിൽനിന്നാണ്​ മൂന്നംഗ സംഘം കാട്ടുപോത്തിനെ വേട്ടയാടി പിടിച്ചത്. തുടർന്ന് മാംസം ശേഖരിച്ച് പലർക്കായി പ്രതിഫലം വാങ്ങി വിതരണം ചെയ്തെന്നാണ് കേസ്. വനത്തിൽ ഉപേക്ഷിച്ച കാട്ടുപോത്തിന്‍റെ അവശിഷ്ടങ്ങൾ വനം അധികാരികൾ കണ്ടെത്തിയിരുന്നു. ഷാഡോ ടീമിന്‍റെ നേതൃത്വത്തിൽ പ്രത‍്യേക സംഘം രൂപവത്​കരിച്ചാണ് വനം വകുപ്പ് കേസ് അന്വേഷണം നടത്തിയത്. കാടുകയറുന്ന ആദിവാസികളെ നിരീക്ഷിച്ചാണ് പ്രതികളിലേക്കെത്തിയത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്തു. 1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ‍്യൂൾ ഒന്നിൽ ഉൾപ്പെടുത്തി പരിപാലിച്ചു പോരുന്ന മൃഗമാണ് കാട്ടുപോത്ത്. ഇവയെ വേട്ടയാടുന്നത് ജാമ്യമില്ലാത്ത കുറ്റമാണ്. റേഞ്ച് ഫോറസ്റ്റ് ഓഫിസർ എം.എൻ. നജ്മൽ അമീൻ, വനം ഡെപ്യൂട്ടി റേഞ്ച് ഓഫിസർ എ.എസ്. ബിജു, സെക്ഷൻ ഓഫിസർ പി.എൻ. അബ്ദുൽ റഷീദ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ പി.പി. രതീഷ്, എസ്. ശരത്, കെ.കെ. രശ്മി, എം.ജെ. മാനു, കെ. സരസ്വതി എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. Nbr Photo-Prathi -3 Muhammadali മുഹമ്മദാലി Nbr Photo Prathi 2 Vinod വിനോദ് Nbr photo Vanam Prathi -1 Vijayan വിജയൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.