കേരളീയം ഫുഡ് ഷോപ് ഉദ്ഘാടനം ചെയ്തു

തിരൂർ: തിരൂര്‍ താലൂക്ക് ​​​​േഫ്ലാര്‍ ആൻഡ്​ ഓയില്‍ മില്ലേഴ്​സ് വെല്‍ഫെയര്‍ സഹകരണ സംഘത്തിന്റെ ഭക്ഷ്യോൽ​പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥിരം സ്റ്റാളിന്റെ ഉദ്ഘാടനം തിരൂര്‍ നഗരസഭ ചെയര്‍പേഴ്‌സൻ എ.പി. നസീമ ഉദ്ഘാടനം ചെയ്തു. ആദ്യവിൽപന കൗണ്‍സിലര്‍ അഡ്വ. ജീന ഭാസ്‌ക്കറില്‍നിന്ന് മോണിങ്​ സ്റ്റാര്‍ ഇന്റര്‍നാഷനല്‍ വനിത വിഭാഗം സെക്രട്ടറി കെ.എം. സുഹറ ഹുസൈന്‍ സ്വീകരിച്ചു. കൗൺസിലർ കെ.കെ. അബ്ദുസ്സലാം, കൗണ്‍സിലര്‍ നിര്‍മല കുട്ടികൃഷ്ണന്‍, കെ.സി. അബ്ദുല്ല, കെ.കെ. അബ്ദുല്‍ റസാഖ്​ ഹാജി തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.