പ​ണി​പൂ​ർ​ത്തി​യാ​യ ഹ​വി​ൽ​ദാ​ർ ഷൈ​ജ​ലി​ന്റെ പേ​രി​ലു​ള്ള അ​ങ്ങാ​ടി​പ്പാ​ലം അ​പ്രോ​ച്ച് റോ​ഡി​ല്ലാ​ത്ത​തി​നാ​ൽ നോ​ക്കു​കു​ത്തി​യാ​യി കി​ട​ക്കു​ന്നു

അ​പ്രോ​ച്ച് റോ​ഡി​ല്ല; പാ​ലം നോ​ക്കു​കു​ത്തി

പ​ര​പ്പ​ന​ങ്ങാ​ടി: രാ​ജ്യ​സേ​വ​ന​ത്തി​നി​ടെ ട്ര​ക്ക് മ​റി​ഞ്ഞ് മ​രി​ച്ച ഹ​വി​ൽ​ദാ​ർ മു​ഹ​മ്മ​ദ് ഷൈ​ജ​ലി​ന്റെ പേ​രി​ൽ പ​ണി​ത​പാ​ലം അ​പ്രോ​ച്ച് റോ​ഡി​ല്ലാ​തെ നോ​ക്കു​കു​ത്തി​യാ​യി. പാ​ല​ത്തി​ന്റെ ഇ​രു​വ​ശ​ങ്ങ​ളി​ലാ​യി പ​ണി​യേ​ണ്ട അ​പ്രോ​ച്ച് റോ​ഡ് നി​ർ​മാ​ണ​ത്തി​ന് പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തെ കൈ​യേ​റ്റം ഒ​ഴി​പ്പി​ക്കാ​ത്ത​താ​ണ് ത​ട​സ്സ​മാ​കു​ന്ന​ത്.

കൈ​യേ​റ്റം ഒ​ഴി​പ്പി​ച്ച് യ​ഥാ​സ​മ​യം റോ​ഡ് പ​ണി​യാ​ൻ ക​ഴി​യാ​തി​രു​ന്ന​ത് മൂ​ലം ഇ​തി​ന​കം നാ​ല് ല​ക്ഷം രൂ​പ ലാ​പ്സാ​യി. അ​തേ​സ​മ​യം, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് താ​ലൂ​ക്ക് സ​ർ​വേ​യ​ർ അ​ള​ന്ന് അ​തി​ർ​ത്തി രേ​ഖ​പ്പെ​ടു​ത്തു​ക​യും റി​പ്പാ​ർ​ട്ട് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

കൈ​യേ​റ്റ​ക്കാ​രു​ടെ രാ​ഷ്ട്രീ​യ​നി​റ​മാ​ണ് ഒ​ഴി​പ്പി​ക്ക​ലി​ന് ത​ട​സ്സ​മെ​ന്നും അ​ങ്ങാ​ടി സ്കൂ​ളി​ലേ​ക്കു​ള്ള റോ​ഡ് പോ​ലും സ്വ​ന്ത​മാ​ക്കി വെ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും വാ​ർ​ഡ് കൗ​ൺ​സി​ല​ർ സെ​യ്ത​ല​വി കോ​യ കു​റ്റ​പ്പെ​ടു​ത്തി. കൈ​യേ​റ്റം ഒ​ഴി​പ്പി​ച്ച് റോ​ഡ് നി​ർ​മാ​ണ​ത്തി​ന് വ​ഴി​യൊ​രു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബു​ധ​നാ​ഴ്ച ന​ഗ​ര​സ​ഭ​ക്ക് മു​ന്നി​ൽ ഉ​പ​വ​സി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തേ​സ​മ​യം, പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് ആ​ത്മാ​ർ​ഥ നീ​ക്കം ന​ട​ത്തു​ന്നു​ണ്ടെ​ന്ന് മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ പി.​പി. ഷാ​ഹു​ൽ ഹ​മീ​ദ് പ​റ​ഞ്ഞു.

രാ​ജ്യ​ത്തി​നാ​യി ജീ​വാ​ർ​പ്പ​ണം ചെ​യ്ത ഹ​വി​ൽ​ദാ​ർ ഷൈ​ജ​ലി​ന്റെ പേ​രി​ട്ട പാ​ലം നോ​ക്കു​കു​ത്തി​യാ​യി കി​ട​ക്കു​ന്ന​ത് പ്ര​ദേ​ശ​ത്തി​ന് അ​പ​മാ​ന​മാ​ണ്. ഷൈ​ജ​ലി​ന്റെ വീ​ട്ടി​ലേ​ക്ക് വാ​ഹ​നം പോ​കാ​ൻ സൗ​ക​ര്യ​മു​ള്ള വ​ഴി​യൊ​രു​ക്കു​മെ​ന്ന മ​ന്ത്രി​യ​ട​ക്ക​മു​ള്ള അ​ധി​കൃ​ത​രു​ടെ വാ​ക്കാ​ണ് പാ​ലി​ക്ക​പ്പെ​ടാ​തെ ഇ​രി​ക്കു​ന്ന​ത്.

Tags:    
News Summary - approach road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.