യോഗ പരിശീലനവും ക്വിസ് മത്സരവും

ചാവക്കാട്: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് തൃശൂർ നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ എടക്കഴിയൂർ സീതി സാഹിബ് സ്കൂളിൽ സ്റ്റുഡന്‍റ് പൊലീസ് കാഡറ്റിന് സംഘടിപ്പിച്ചു. പ്രധാനാധ്യാപിക സി.സി. റീന അധ്യക്ഷത വഹിച്ചു. നെഹ്റു യുവ കേന്ദ്ര സംസ്ഥാന റിസോഴ്സ് പേഴ്സൻ ഷാജി വരവൂർ യോഗ പരിശീലനം നൽകി. ക്വിസ് മത്സരത്തിൽ മേഹഫിൽ അലി ഒന്നാം സ്ഥാനം നേടി. എസ്.പി.സി ഇൻചാർജ് പി.എം. ഷാജിന, ടിന്‍റു സി. ചെറിയാൻ, യുവ കേന്ദ്ര ചാവക്കാട് ബ്ലോക്ക് കോഓഡിനേറ്റർ ഫസ്ന ഹൈദരലി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.