ഡോ. കമാൽ പാഷ അനുസ്മരണം

പൂക്കാട്ടിരി: വിദ്യാഭ്യാസ-ഗവേഷണ മേഖലകളിലെ അതുല്യ പ്രതിഭയായിരുന്നു ഡോ. മുസ്തഫ കമാൽ പാഷയെന്ന്​ കമാൽ പാഷ അനുസ്മരണ യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. അധ്യാപകൻ, ചരിത്ര ഗവേഷകൻ, ചിന്തകൻ, ഗ്രന്ഥകാരൻ, പ്രബോധകൻ, സഞ്ചാരി തുടങ്ങി നിരവധി മേഖലകളിൽ അദ്ദേഹത്തിന്‍റെ സംഭാവനകൾ വ്യാപിച്ചുകിടക്കുകയാണെന്നും അവർ അഭിപ്രായപ്പെട്ടു. പൂക്കാട്ടിരി അൽ മദ്​റസത്തുൽ ഇസ്​ലാമിയയിൽ ചേർന്ന യോഗത്തിൽ ജമാഅത്തെ ഇസ്​ലാമി കേരള ശൂറ അംഗം വി.കെ. അലി അധ്യക്ഷത വഹിച്ചു. എടയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് വേലായുധൻ, ജമാഅത്തെ ഇസ്​ലാമി ശൂറ അംഗം ഡോ. കൂട്ടിൽ മുഹമ്മദലി, എം.സി.എ. നാസർ, ഡോ. ബദീഉസ്സമാൻ, എൻ.കെ. നാജിദ് പാഷ, ഡോ. നാജിദ പാഷ, ഇബ്രാഹിം കോട്ടയിൽ, ഡോ. സലിം, മുഹമ്മദ് സഫീർഷ, ഈസ അനീസ്, എം. അബ്ദുസ്സമദ്, പി. ഇഖ്ബാൽ, കെ. അബ്ദുസ്സലാം, വി.പി. സുമയ്യ ഉസ്മാൻ എന്നിവർ സംസാരിച്ചു. കെ. അബ്ദുറഷീദ് സ്വാഗതവും വി.പി.എ. ഷാക്കിർ നന്ദിയും പറഞ്ഞു. പി. അബ്ദുൽ കരീം ഖിറാഅത്ത് നടത്തി. MP. VNCY 5 koottil Mohamadali.jpg ഡോ. മുസ്തഫ കമാൽ പാഷ അനുസ്മരണ യോഗത്തിൽ ജമാഅത്തെ ഇസ്​ലാമി കേരള ശൂറ അംഗം ഡോ. കൂട്ടിൽ മുഹമ്മദലി സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.