എസ്.പി.സി സമ്മർ ക്യാമ്പ്

ചങ്ങരംകുളം: മൂക്കുതല ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്​.പി.സി സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു. മൂന്നാം ദിവസമായ വെള്ളിയാഴ്ച പരിശീലനത്തിന്റെ ഭാഗമായി എസ്​.പി.സി അംഗങ്ങൾ ചങ്ങരംകുളം പൊലീസ് സ്റ്റേഷൻ സന്ദർശിച്ചു. എ.എസ്.ഐ ഷിജുമോൻ, സി.പി.ഒ സുജന, സ്കൂൾ ട്രെയിനർ കൂടിയായ സി.പി.ഒ ശശികുമാർ, എം.ടി.എ പ്രസിഡന്‍റ്​ രമ്യ, കമ്പനി കമാൻഡർ അഗ്നിത തുടങ്ങിയവർ നേതൃത്വം നൽകി. സി.ഐ ബഷീർ ചിറക്കൽ മാർഗനിർദേശങ്ങൾ നൽകി. ഇൻഡോർ ക്ലാസ്​, കായിക പരിശീലനം തുടങ്ങിയവയാണ് നടന്നത്. ഫോട്ടോ മൂക്കുതല ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എസ്​.പി.സി കാഡറ്റുകൾക്കായി സംഘടിപ്പിച്ച സമ്മർ ക്യാമ്പിൽനിന്ന്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.