ഷൈജലിന്‍റെ വിയോഗത്തിൽ വേദനയോടെ പരപ്പനങ്ങാടി

പരപ്പനങ്ങാടി: സൈനിക സേവനത്തിനിടയിലും സാമൂഹിക സേവന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു ലഡാക്കിൽ സൈനിക വാഹനം മറിഞ്ഞ്​ മരിച്ച പരപ്പനങ്ങാടി സ്വദേശി മുഹമ്മദ്​ ഷൈജൽ. കെ.പി.എച്ച് -നുള്ളംകുളം പ്രദേശവാസികളുടെ മനസ്സിൽ ഇടം നേടിയ ഷൈജൽ മരിച്ച വാർത്തയറിഞ്ഞ്​ നാട്​ വിതുമ്പി. നാട്ടിൽ വിവരമെത്തി മണിക്കൂറുകൾ കഴിഞ്ഞിട്ടും ജില്ല ഭരണകൂടം സ്ഥിരീകരിക്കാതിരുന്നതോടെ വാർത്ത ശരിയാകാതിരിക്കട്ടെയെന്ന്​ പ്രാർഥനയിലായിരുന്നു നാട്ടുകാർ ആദ്യം. പരപ്പനങ്ങാടിയിലെ സി.എം.സി ക്ലബ്​ നടത്തുന്ന ജനസേവന പ്രവർത്തനങ്ങൾക്ക് അദ്ദേഹം നൽകിയ സഹായങ്ങൾ ഓർക്കുകയാണ്​ അംഗങ്ങൾ. മുൻ കൗൺസിലറും രാജീവ് ഗാന്ധി കൾച്ചറൽ ഫൗണ്ടേഷൻ പാലിയേറ്റിവ് വിങ് ചെയർമാനുമായ ഹനീഫ കൊടപ്പാളിയുടെ നേതൃത്വത്തിൽ കിടപ്പിലായ രോഗികൾക്കായി സംഘടിപ്പിച്ച ക്യാമ്പിലും മികച്ച സേവനം നൽകി. അങ്ങാടി ഗവ. സ്കൂൾ, നെടുവ ഗവ. സ്കൂൾ, തിരൂരങ്ങാടി ഓറിയന്റൽ സ്കൂൾ, തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് എന്നിവടങ്ങളിൽനിന്ന് വിദ്യഭ്യാസം പൂർത്തിയാക്കിയ ഷൈജൽ കുറച്ചുകാലം അധ്യാപകനായിരുന്നു. രണ്ട്​ പതിറ്റാണ്ടലധികം സൈനികസേവനം തുടരുന്ന ഷൈജൽ ഹവിൽദാറായി പിരിഞ്ഞുപോരാനുള്ള ഒരുക്കത്തിനിടയിലാണ് വിട പറഞ്ഞത്. ഒന്നര വർഷ മുമ്പാണ് സ്വന്തമായ വിടെന്ന സ്വപ്നം യാഥാർഥ്യമാക്കാനായത്. പറക്കമുറ്റാത്ത മക്കളെ തനിച്ചായിക്കുള്ള ആ വി​യോഗം നാടിനെ കണ്ണീരിലാഴ്ത്തി. പരപ്പനങ്ങാടി നഗരസഭ അധ്യക്ഷൻ എ. ഉസ്മാൻ, മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് തുടങ്ങിയവർ ഉൾപ്പെടെ നൂറുകണക്കിനാളുകൾ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. മുഹമ്മദ് ഷൈജലി​നെ സൈനിക ക്യാമ്പിൽ ഉന്നത ഉ​ദ്യോഗസ്ഥർ ആദരിക്കുന്നു MT ppgd veeramirithew

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.