ഇടിമിന്നലിൽ തിരൂര്‍ ഗള്‍ഫ് മാര്‍ക്കറ്റിലെ മൊബൈൽ കടക്ക്​ തീപ്പിടിച്ചു

തിരൂർ: വെള്ളിയാഴ്ച രാത്രിയിലുണ്ടായ ഇടിമിന്നലിൽ തിരൂർ ഗൾഫ് മാർക്കറ്റിലെ മൊബൈൽ സർവിസ് കടക്ക്​ തീപ്പിടിച്ചു. സ്പൈസ് മൊബൈല്‍ സര്‍വിസ് സെന്റർ എന്ന കടക്കാണ്​ തീപിടിച്ചത്. തീപിടിത്തത്തിൽ കടയിലെ ഉപകരണങ്ങൾ നശിച്ചതിലൂടെ ലക്ഷങ്ങളുടെ നാശമുണ്ടായി. എന്നാൽ, ഗൾഫ് മാർക്കറ്റിലെ കടകൾക്ക് വെള്ളിയാഴ്ച അവധിയായതിനാൽ വൻ അപകടവും ഒഴിവായി. തീപുകയുന്നത് കണ്ട ഇതരസംസ്ഥാന തൊഴിലാളികളാണ് മാർക്കറ്റിലെ സുരക്ഷ ജീവനക്കാരെ വിവരമറിയിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ തിരൂര്‍ അഗ്​നിരക്ഷ സേനയും വ്യാപാരികളും ചേര്‍ന്ന് തീയണച്ചു. മറ്റു കടകളിലേക്ക് തീ പടരാതിരുന്നതിനാൽ വന്‍ ദുരന്തം വഴിമാറി. തിരൂര്‍ ഫയര്‍സ്റ്റേഷന്‍ ഓഫിസര്‍ എം.കെ. പ്രമോദ്കുമാര്‍, സീനിയര്‍ ഫയര്‍ ആൻഡ്​ റെസ്​ക്യൂ ഓഫിസര്‍ ജേക്കബ്, നിയാസ്, ദുല്‍ക്കര്‍ നൈനി, സുരേഷ് മേലേടത്ത് തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.