ചുങ്കത്തറ കൂട്ടപ്പാടി വഴി ബസ് സർവിസ് ആരംഭിക്കണമെന്ന് എടക്കര: ചുങ്കത്തറ കൂട്ടപ്പാടി പാലം വഴി ബസ് സർവിസ് ആരംഭിക്കണമെന്ന ആവശ്യം ശക്തം. മുട്ടിക്കടവിലും ഏനാന്തി കടവിലും പുതിയ പാലം നിർമാണത്തിലാണ്. രണ്ടിടത്തും നിർമിച്ച താൽക്കാലിക പാലങ്ങൾ കനത്ത മഴയിൽ ഒലിച്ചുപോയിരുന്നു. ഇതേതുടർന്ന് നാട്ടുകാർ വലിയ യാത്രദുരിതമാണ് നേരിടുന്നത്. സ്കൂൾ, കോളജ് ആരംഭിച്ചതോടെ വിദ്യാർഥികളും വലിയ പ്രയാസത്തിലാണ്. ചുങ്കത്തറ പഞ്ചായത്തിലെ എട്ടു മുതൽ 12 വരെയുള്ള വാർഡുകളിലെ നൂറുകണക്കിന് കുടുംബങ്ങളാണ് യാത്രസൗകര്യം ഇല്ലാത്തതിനാൽ പ്രയാസം അനുഭവിക്കുന്നത്. കൂട്ടപ്പാടി പാലം വഴി പള്ളിക്കുത്ത്, ചീരക്കുഴി, മുട്ടിക്കടവ് വഴി ബസ് സർവിസിന് അനുമതി നൽകണമെന്നാണ് ആവശ്യം. മുട്ടിക്കടവ് പുതിയ പാലം നിർമാണം പൂർത്തിയാകും വരെ ജനങ്ങൾക്ക് യാത്ര സംവിധാനത്തിനുള്ള ഏക ബദൽ മാർഗമാണിത്. യാത്ര പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പി.വി. അൻവർ എം.എൽ.എ ജില്ല കലക്ടർക്ക് നിവേദനം സമർപ്പിച്ചിട്ടുണ്ട്. മലപ്പുറം ആർ.ടി.ഒക്ക് ചുങ്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.കെ. നജ്മുന്നീസയും നിവേദനം സമർപ്പിച്ചു. യാത്ര പ്രശ്നം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സി.പി.എം ചുങ്കത്തറ ലോക്കൽ കമ്മിറ്റിയും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.