നഗരസഭ ട്രീ ചലഞ്ച് വിജയിയായി കൗൺസിലർ സേവിയർ മണ്ടുമ്പാല

വടക്കാഞ്ചേരി: നഗരസഭ കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ പ്രഖ്യാപിച്ച ട്രീ ചലഞ്ചിൽ മുപ്പത്തിരണ്ടാം ഡിവിഷൻ കൗൺസിലർ സേവ്യർ മണ്ടുമ്പാല വിജയിയായി. നഗരസഭ സെക്രട്ടറി 100 മരങ്ങൾ നഗരസഭയിലെ 41 കൗൺസിലർമാർക്കും നൽകിയിരുന്നു അതിൽ ഏറ്റവും കൂടുതൽ മരങ്ങൾ നട്ടു സംരക്ഷിച്ച് ഈ വർഷം കാണിക്കുന്ന കൗൺസിലർക്ക് പുരസ്കാരം നൽകുമെന്നാണ് സെക്രട്ടറി പ്രഖ്യാപിച്ചിരുന്നത്. കൗൺസിലർ സേവ്യർ മണ്ടുമ്പാല ആണ് ഏറ്റവും കൂടുതൽ മരങ്ങൾ നട്ടു പരിപാലിച്ചത്. പരിസ്ഥിതി ദിനത്തിൽ നടൽ മാത്രമല്ല പരിപാലനവും പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമാണെന്ന സന്ദേശമാണ് മത്സരത്തിന്റെ ഉദ്ദേശ്യ ലക്ഷ്യമെന്ന് നഗരസഭ സെക്രട്ടറി കെ.കെ. മനോജ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.