പള്ളിക്കല്‍: 'മഴയെത്തും മുമ്പേ' തലക്കെട്ടില്‍ മഴക്കാല രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പള്ളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. എലിപ്പനിയും ഡെങ്കിപ്പനിയുമുള്‍പ്പെടെയുള്ള രോഗങ്ങള്‍ പ്രതിരോധിക്കാന്‍ ഗ്രാമപഞ്ചായത്തും ആരോഗ്യ വകുപ്പും ചേര്‍ന്നാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടമായി പത്താം വാര്‍ഡായ കൂട്ടാലുങ്ങലില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. വിദ്യാര്‍ഥി, കുടുംബശ്രീ, യുവജന കൂട്ടായ്മകളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും സംയുക്താഭിമുഖ്യത്തിലാണ് പ്രവൃത്തികള്‍ നടപ്പാക്കുന്നത്. കൂട്ടാലുങ്ങലില്‍ നിന്നാരംഭിക്കുന്ന പ്രവൃത്തികള്‍ വരുംദിവസങ്ങളില്‍ പഞ്ചായത്ത് തലത്തിൽ വ്യാപിപ്പിക്കുമെന്ന് ഗ്രാമപഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. തറയിട്ടാല്‍ എ.എം.എല്‍.പി സ്‌കൂളില്‍ വിദ്യാർഥികളുടെ നേതൃത്വത്തില്‍ നടന്ന പഞ്ചായത്തുതല ഉദ്ഘാടനം വാര്‍ഡ് അംഗം ലത്തീഫ് കൂട്ടാലുങ്ങല്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ കെ.പി. അബ്ദുസ്സലാം, അമ്പാട്ട് റഫീഖ്, സാലിം അല്ലിപറ, ഷാഫി മേച്ചേരി, വിദ്യാർഥികളായ ഖദീജ ഷിഫ്‌ന, അയിഷ ഷിയാന, മുഹമ്മദ് റബീഹ്, മുഹമ്മദ് ഫാഹ്‌മിന്‍ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.