എൽ.ഐ.സി സംരക്ഷണസമിതി പ്രതിഷേധ സംഗമം നാളെ

തിരൂർ: എൽ.ഐ.സിയെ തകർക്കാനുള്ള കേന്ദ്രനയങ്ങൾക്കെതിരെ എൽ.ഐ.സി സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ബഹുജന പ്രതിഷേധ സംഗമം വെള്ളിയാഴ്ച തിരൂരിൽ നടക്കുമെന്ന്​ സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജീവിത സുരക്ഷിതത്വത്തിനും രാജ്യത്തിന്റെ അടിസ്ഥാന മേഖലയുടെ പുരോഗതിക്കും 38 ലക്ഷം കോടി രൂപയിലധികം ആസ്തിയുള്ള ഈ പൊതുമേഖല സംരംഭം നിസ്തുലമായ സഹായമാണ് നൽകുന്നത്. ഉച്ചക്ക് 2.30 ന് തിരൂർ ടൗൺഹാളിലാണ് സംഗമം. എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും. എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അഡ്വ. എം. റഹ്മത്തുല്ല, സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് വി. ശശികുമാർ, ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്റ് വി.പി. ഫിറോസ്, എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി എം.എ. റസാഖ്, എൽ.ഐ.സി എംപ്ലോയീസ് യൂനിയൻ സംസ്ഥാന സെക്രട്ടറി പി.പി. കൃഷ്ണൻ എന്നിവർ പങ്കെടുക്കും. സംഘാടക സമിതി രക്ഷാധികാരി അഡ്വ. പി. ഹംസക്കുട്ടി, കൺവീനർ കെ.വി. പ്രസാദ്, പി. ശ്രീനിവാസൻ, പി. ഭാസ്കരൻ, വി.വി. സത്യാനന്ദൻ എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.