തിരൂർ: പഴങ്കുളങ്ങര നീലിയകുളം ഭിത്തികെട്ടി സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥലം സന്ദർശിച്ച് കുറുക്കോളി മൊയ്തീൻ എം.എൽ.എ നടത്തിയ പ്രസ്താവന യഥാർഥ കാരണം മനസ്സിലാക്കാതെയുള്ളതാണെന്നും ഇത് കൈയേറ്റക്കാരെയും ഭൂമാഫിയയെയും സംരക്ഷിക്കുന്ന തരത്തിലുള്ളതാണെന്നും ഭൂവുടമകളായ നരിക്കോടന്‍ കുഞ്ഞിമുഹമ്മദും സഹോദരൻ സെയ്തലവിയും വാർത്തസമ്മേളനത്തിൽ പറഞ്ഞു. അപകട സാധ്യത കൂടുതലായ കുളം നികത്തുകയാണ് ശാശ്വത പരിഹാരമെന്നും ഭൂവുടമകൾ പറഞ്ഞു. അതേസമയം, കൈയേറ്റക്കാരെയും ഭൂമാഫിയയെയും സംരക്ഷിക്കുന്ന നിലപാടാണ് തന്‍റേതെന്ന് ഭൂവുടമകൾ പറഞ്ഞത് തെറ്റിദ്ധാരണ കൊണ്ടാണെന്നും ഇനിയൊരു അപകടം ആവർത്തിക്കാതിരിക്കാൻ നഗരസഭയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നാണ് പറഞ്ഞതെന്നും കുറുക്കോളി മൊയ്തീൻ എം.എൽ.എ പറഞ്ഞു. ഭൂവുടമകളടക്കം പങ്കെടുത്ത് ഉചിതമായ തീരുമാനമെടുക്കാൻ എല്ലാവരും സഹകരിക്കണമെന്നും എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.