മുനമ്പം: ബി.ജെ.പിയുടെ ക്രൈസ്തവ സ്നേഹം കാപട്യം -ആന്റോ ആന്റണി എം.പി

ഊ​ർ​ങ്ങാ​ട്ടി​രി: മു​ന​മ്പ​ത്തെ ഭൂ​പ്ര​ശ്ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി.​ജെ.​പി ന​ട​ത്തു​ന്ന എ​ല്ലാ ഇ​ട​പെ​ട​ലു​ക​ളും ദു​ഷ്‌​ട ലാ​ക്കോ​ടു​കൂ​ടി​യു​ള്ള​താ​ണ് എ​ന്ന് കെ.​പി.​സി.​സി രാ​ഷ്ട്രീ​യ കാ​ര്യ​സ​മി​തി​യം​ഗം ആ​ന്റോ ആ​ന്റ​ണി എം.​പി. വെ​റ്റി​ല​പ്പാ​റ​യി​ൽ യു.​ഡി.​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ബി.​ജെ.​പി​യു​ടെ ക്രൈ​സ്ത​വ സ്നേ​ഹം കാ​പ​ട്യ​മാ​ണ്. ഉ​ത്ത​രേ​ന്ത്യ​യി​ൽ ക്രി​സ്ത്യാ​നി​ക​ളെ ആ​ക്ര​മി​ക്കു​ക​യും കേ​ര​ള​ത്തി​ൽ സ്നേ​ഹി​ക്കു​ന്നു എ​ന്ന് ന​ടി​ക്കു​ക​യും ചെ​യ്യു​ക​യാ​ണ് ബി.​ജെ.​പി. മു​ന​മ്പ​ത്തെ ഒ​രാ​ളെ പോ​ലും കു​ടി​യൊ​ഴി​പ്പി​ക്കാ​ൻ യു.​ഡി.​എ​ഫ് അ​നു​വ​ദി​ക്കി​ല്ല.

ഭൂ​പ്ര​ശ്ന​ത്തി​ൽ മു​സ്‍ലിം പൊ​തു​സ​മൂ​ഹം സ്വീ​ക​രി​ച്ച സ​ത്യ​സ​ന്ധ​മാ​യ നി​ല​പാ​ടി​നെ അ​ഭി​ന​ന്ദി​ക്കേ​ണ്ട​തി​ന് പ​ക​രം മു​സ്‍ലിം​വി​രോ​ധം ആ​ളി​ക്ക​ത്തി​ക്കു​ക​യാ​ണ് ബി.​ജെ.​പി. അ​തി​ന് കു​ട​പി​ടി​ക്കു​ക​യാ​ണ് സി.​പി.​എം ചെ​യ്യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബ​ർ​ണാ​ഡ് മ​രി​യ ഇ​ഞ്ച​നാ​നി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​കെ. ബ​ഷീ​ർ എം.​എ​ൽ.​എ, കെ.​കെ. ര​മ എം.​എ​ൽ.​എ, കെ.​പി.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ പി.​എ. സ​ലീം, കെ.​പി. നൗ​ഷാ​ദ് അ​ലി, യു.​ഡി.​എ​ഫ് നി​യ​മ​സ​ഭ മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ഗ​ഫൂ​ർ കു​റു​മാ​ട​ൻ, കി​സാ​ൻ കോ​ൺ​ഗ്ര​സ്‌ ദേ​ശീ​യ കോ ​ഓ​ഡി​നേ​റ്റ​ർ മാ​ജൂ​ഷ്‌ മാ​ത്യു, യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ മു​ൻ ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്റ്‌ സൈ​ഫു​ദ്ദീ​ൻ ക​ണ്ണ​നാ​രി, എം.​പി. മു​ഹ​മ്മ​ദ്‌, ഷൈ​ജു പി​യൂ​സ് വെ​ള്ളാ​പ്പു​ഴ, പി.​സി. ബി​ജു ജോ​ർ​ജ്, മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്‌ പ്ര​സി​ഡ​ന്റ്‌ അ​നൂ​പ് മൈ​ത്ര, ത്രാ​വോ​ട് മു​ജീ​ബ് റ​ഹ്മാ​ൻ, സി.​ടി. റ​ഷീ​ദ്, കെ. ​അ​ബ്ദു​ൽ ഹ​മീ​ദ്, സി.​ടി. അ​ബ്ദു​റ​ഹ്മാ​ൻ, പാ​ല​ത്തി​ങ്ങ​ൽ ബാ​പ്പു​ട്ടി, എ​ൻ.​കെ. അ​ബ്ദു​ല്ല, സി. ​ശൈ​ല​ജ, ഷി​ജോ ആ​ന്റ​ണി, ചോ​ല​യി​ൽ അ​ഹ​മ്മ​ദ്, യു. ​ജാ​ഫ​ർ, പി.​ടി. മു​ഹ​മ്മ​ദ്‌ സു​ധീ​ർ, പി. ​സു​ധാ​ദേ​വി, ഇ. ​ഗോ​വി​ന്ദ​ൻ, ജോ​സ് ക​ണി​യാ​കു​ഴി, ഷം​സു മൈ​ത്ര എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Munambam: BJP's Christian Love Is Hypocrisy: Anto Antony MP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.