തൃശൂര്‍: നഗരസഭയുടെ ശതാബ്ദിയാഘോഷത്തോടനുബന്ധിച്ച് കോര്‍പറേഷന് കീഴിൽ സംഗീതജ്ഞൻ ജോണ്‍സണ്‍ മാസ്റ്റര്‍ മ്യൂസിക് അക്കാദമി വരുന്നു. അക്കാദമിയുടെയും ഭിന്നശേഷി സൗഹൃദ നഗരത്തിന്‍റെയും രൂപവത്കരണവും സംഗീതജ്ഞന്‍ ഔസേപ്പച്ചന് സാംസ്കാരിക നഗരിയുടെ ആദരവും സെപ്റ്റംബർ രണ്ടിന് നടക്കുമെന്ന് മേയർ എം.കെ. വർഗീസ് അറിയിച്ചു. തൃശൂരിനെ ഭിന്നശേഷി സൗഹൃദ നഗരമാക്കി മാറ്റുന്നതിന് പദ്ധതി തയാറാക്കി പ്രഖ്യാപിക്കുകയാണ്. തൃശൂരിൽ വളർന്ന സംഗീതജ്ഞൻ ജോൺസന്റെ സ്മരണക്കായി കോർപറേഷൻ നിയന്ത്രണത്തിൽ സംഗീത അക്കാദമി രൂപവത്കരിക്കുകയാണെന്നും മേയർ അറിയിച്ചു. ഭിന്നശേഷി സൗഹൃദ നഗര പ്രഖ്യാപനത്തിന്‍റെ ഭാഗമായി സെപ്റ്റംബർ രണ്ടിന് പുഴക്കൽ വെഡിങ് വില്ലേജിൽ ദേവദൂതർ എന്ന കൂട്ടായ്മക്ക് രൂപം നൽകും. മജീഷ്യൻ പ്രഫ. ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്യും. സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ ദേവദൂതര്‍ പരിപാടിക്ക് നേതൃത്വം നല്‍കും. നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ജോണ്‍സണ്‍ മാസ്റ്റര്‍ മ്യൂസിക്കല്‍ ഫൗണ്ടേഷനും സംഗീത സംവിധായകന്‍ ഔസേപ്പച്ചനും ഉള്‍പ്പെടെയുള്ളവർ സംഗീത അക്കാദമിക്ക് പിന്തുണയും സേവനങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് മേയർ പറഞ്ഞു. ഔസേപ്പച്ചന്‍ 201 സിനിമകള്‍ പൂര്‍ത്തീകരിച്ചതിന്‍റെ ഭാഗമായി സെപ്റ്റംബര്‍ 25ന് തൃശൂര്‍ ശക്തന്‍ ഗ്രൗണ്ടില്‍ സാംസ്കാരിക നഗരിയുടെ ആദരവ് നല്‍കുന്ന 'കാതോട് കാതോരം' സംഗീത നിശയും നടക്കും. സിനിമാ-സംഗീത ലോകത്തെ പ്രമുഖര്‍ പങ്കെടുക്കും. സംവിധായകരായ സത്യന്‍ അന്തിക്കാട്, കമല്‍, സിബി മലയില്‍, ലാല്‍ ജോസ് തുടങ്ങിയവര്‍ കാതോടുകാതോരം സംഗീത നിശക്ക് നേതൃത്വം നല്‍കുമെന്ന് മേയർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.