നെല്ലിയാമ്പതി: ഗവ. ഓറഞ്ച് ഫാമിൽ പുതുതായി കൃഷി ചെയ്ത അത്യുൽപാദന ശേഷിയുള്ള തൈകളിൽ നിന്നുള്ള ഓറഞ്ച് വിളവെടുപ്പിന് തുടക്കം. മഹാരാഷ്ട്രയിൽ നിന്ന് മൂന്നുവർഷം മുെമ്പത്തിച്ച 'കുർഗ് മൻറാരിൻ' ഇനത്തിൽപ്പെട്ട ഓറഞ്ച് ചെടികളിൽ നിന്നാണ് വിളവെടുപ്പ്.
രണ്ടര ഏക്കറോളം സ്ഥലത്ത് കൃഷി ചെയ്ത ഈ ഓറഞ്ചിൻെറ പ്രത്യേകത കൂടുതൽ ജ്യൂസ് കിട്ടുമെന്നതാണെന്ന് അധികൃതർ പറഞ്ഞു. ഒരു ചെടിയിൽ നിന്ന് പരമാവധി പത്തുകിലോ വരെ ഓറഞ്ച് ലഭിക്കും. മൂന്നുവർഷം കൊണ്ട് വളർച്ചയെത്തും. പൂർണ വളർച്ചയെത്തുമ്പോൾ രണ്ട് മീറ്ററോളം ഉയരമേ ഉണ്ടാകൂ.
ഇപ്പോൾ പ്രതിദിനം 500 കിലോ വരെ വിളവെടുക്കുന്നുണ്ട്. വിളവെടുക്കുന്നവ ഉപയോഗിച്ച് ഫാമിനോട് ചേർന്ന പഴം സംസ്കരണ ശാലയിൽ ജ്യൂസ്, ജാം, ജെല്ലി എന്നിവ തയാറാക്കി വിപണനം നടത്തുന്നുണ്ട്. ഗുണനിലവാരമുള്ളതും കുറഞ്ഞ വിലയിലുമുള്ള ഓറഞ്ച് സ്ക്വാഷിനും ജാമിനും ആവശ്യക്കാരേറെയാണ്.
തിങ്കളാഴ്ച മുതൽ സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്. നെല്ലിയാമ്പതിയും അതിൽ ഉൾപ്പെടുന്നതിനാൽ ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് ഒാറഞ്ചിെൻറയും മാധുര്യം നുകരാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.