മലപ്പുറം താനൂർ കുണ്ടുങ്ങൽ സ്വദേശിയാണ് മരിച്ചത് കഞ്ചിക്കോട്: വാളയാറിൽ ചാവടിപ്പാലത്തിനു സമീപം ലോറിക്കു പിന്നിൽ ഇടിച്ച പിക്അപ് വാനിലേക്ക് കണ്ടെയ്നർ ലോറി ഇടിച്ചുകയറി ഒരാൾ മരിച്ചു. വാൻ ഡ്രൈവർ ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. മത്സ്യവ്യാപാരിയായ മലപ്പുറം താനൂർ കുണ്ടുങ്ങൽ സ്വദേശി ആഷിക്ക് അലി (39) ആണ് മരിച്ചത്. ഡ്രൈവർ മണികണ്ഠന് സാരമായി പരിക്കേറ്റു. ചരക്കു ലോറിയിലെയും കണ്ടെയ്നർ ലോറിയിലെയും ജീവനക്കാർക്കും പരിക്കുണ്ട്. മൂന്നു വാഹനങ്ങളും കോയമ്പത്തൂരിൽനിന്ന് പാലക്കാട്ടേക്ക് വരുകയായിരുന്നു. പച്ചക്കറിയുമായി വന്ന ചരക്കു ലോറിയിൽ മീൻ കയറ്റി വന്ന പിക്അപ് വാനാണ് ആദ്യം ഇടിച്ചത്. പിന്നിലെത്തിയ കണ്ടെയ്നർ വാനിൽ ഇടിച്ചു. തുടർന്ന് വാൻ ചരക്കുലോറിക്ക് അടിവശത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. കഞ്ചിക്കോട് അഗ്നിരക്ഷസേനയെത്തി പിക്അപ് വാൻ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്ത്. ഡ്രൈവറെ സ്വകാര്യ ആശുപത്രിയിലേക്കും പരിക്ക് ഗുരുതരമായിരുന്ന ആഷിക്ക് അലിയെ കോയമ്പത്തൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും എത്തിച്ചെങ്കിലും ആഷിക്ക് അലി മരിച്ചു. രാത്രി 11ഓടെയാണ് അപകടം. കഞ്ചിക്കോട് ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ ഇ.ഒ. വർഗീസ്, ഫയർ ഓഫിസർമാരായ അബു സലിം, കലാധരൻ, ഗോപകുമാർ, ഹോംഗാർഡുമാരായ രാമചന്ദ്രൻ, മോഹന കൃഷ്ണൻ എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്. തെറ്റമ്മൽ പിലാത്തോട്ടത്തിൽ ഹൈദർ അലി-ഫാത്തിമ ദമ്പതികളുടെ മകനാണ് മരിച്ച ആഷിക്ക് അലി. ഭാര്യ ഫൗസിയ. സഹോദരങ്ങൾ: അക്ബർ അലി, ബദറുന്നീസ, കമറുന്നീസ, ഷൈഫുന്നീസ. Obit Ashik Ali 39 ആഷിക്ക് അലി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.