പാലക്കാട്: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ . ഉത്സവ നാഥനായ വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലാണ് തിങ്കളാഴ്ച രാവിലെ പത്തോടെ ആദ്യം കൊടിയേറിയത്. പിന്നാലെ മന്തക്കര മഹാഗണപതി ക്ഷേത്രം, ലക്ഷ്‌മി നാരായണ പെരുമാൾ ക്ഷേത്രം, പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളിലും കൊടിയേറി. ഇതോടെ ഒരാഴ്ച നീളുന്ന ഉത്സവങ്ങൾക്ക് തുടക്കമായി. നവംബർ 14, 15, 16 തീയതികളിലാണ് രഥോത്സവം. കോവിഡ് നിയന്ത്രണ ഭാഗമായി മുൻവർഷം ഉത്സവം ചടങ്ങുകൾ മാത്രമായി ചുരുക്കിയിരുന്നു. ഇത്തവണ നിയന്ത്രണങ്ങളോടെയാണെങ്കിലും വർണാഭമായി വരവേൽക്കാനാണ് അഗ്രഹാരം ഒരുങ്ങുന്നത്. സര്‍ക്കാർ നിർദേശമുള്ളതിനാൽ നൂറ് പേർ മാത്രമാണ് കൊടിയേറ്റ ചടങ്ങുകളിൽ പങ്കെടുത്തത്. രഥോത്സവത്തിന് 200 പേര്‍ക്ക് പങ്കെടുക്കാനാണ് ജില്ല ഭരണകൂടം അനുമതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.