വള്ളിക്കുന്ന്: ഇലക്ഷൻ കമീഷൻ പ്രസിദ്ധീകരിച്ച 2022 കരട് വോട്ടർ പട്ടികയിൽ അബദ്ധങ്ങളുടെ കൂടാരമെന്ന് മുസ്ലിം ലീഗ്. ഒരേ കുടുംബത്തിലെ അംഗങ്ങൾ പട്ടികയിൽ പല ഭാഗങ്ങളായിട്ടാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. പട്ടികയിലുണ്ടായിരുന്ന പലരെയും കരട് പട്ടികയിൽനിന്ന് വെട്ടിമാറ്റിയെന്നും അപാകത പരിഹരിച്ച് പുനഃപ്രസിദ്ധീകരിക്കണമെന്നും വള്ളിക്കുന്ന് മേഖല മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡൻറ് കുന്നുമ്മൽ കോയ അധ്യക്ഷത വഹിച്ചു. കെ.പി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ.പി. ആസിഫ് മഷ്ഹൂദ്, പി.പി. അബൂബക്കർ, കെ.വി. ബീരാൻകോയ, മൊയ്തീൻകോയ കള്ളിയിൽ, എ. മജീദ്, സത്താർ ആനങ്ങാടി, വി.പി. അബൂബക്കർ, പി. ഇബ്രാഹിം, കെ.പി. ഹനീഫ, സത്താർ ആനങ്ങാടി, എ. ലിയാഖത്ത് അലി, കെ.പി. ഷാഫി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.