ചീങ്കണ്ണിപ്പാലിയിലെ അനധികൃത നിർമാണം: ഓംബുഡ്‌സ്മാ​െൻറ ഉത്തരവ് നടപ്പാക്കാതെ ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത്

ചീങ്കണ്ണിപ്പാലിയിലെ അനധികൃത നിർമാണം: ഓംബുഡ്‌സ്മാ​ൻെറ ഉത്തരവ് നടപ്പാക്കാതെ ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് ഊർങ്ങാട്ടിരി: പി.വി. അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവി​ൻെറ ഉടമസ്ഥതയിൽ ചീങ്കണ്ണിപ്പാലിയിലെ അനധികൃത നിർമാണം പൊളിച്ചുനീക്കാനുള്ള ഓംബുഡ്‌സ്മാ​ൻെറ ഉത്തരവ് നടപ്പാക്കാതെ ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത്. അനധികൃത നിർമാണങ്ങള്‍ പൊളിച്ചുനീക്കി നടപടിക്രമങ്ങള്‍ നവംബര്‍ 30ന് റിപ്പോര്‍ട്ട് ചെയ്യാനാണ് സെക്രട്ടറിക്ക് സെപ്​റ്റംബര്‍ 22ന് ഓംബുഡ്‌സ്മാൻ ജസ്​റ്റിസ് പി.എസ്. ഗോപിനാഥൻ ഉത്തരവ് നല്‍കിയത്. എന്നാൽ, ഉത്തരവ് ഇതുവരെ നടപ്പാക്കാൻ സാധിച്ചിട്ടില്ല. അനധികൃത നിർമാണം ഉടൻ പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറി ഇ.ആർ. ഓമന അമ്മാൾ പി.വി. അൻവറി​ൻെറ ഭാര്യാപിതാവായ സി.കെ. അബ്​ദുൽ ലത്തീഫിന് നോട്ടീസ് നൽകിയിരുന്നു. നവംബർ 28നകം പൊളിച്ചുനീക്കണമെന്നും അല്ലെങ്കിൽ പഞ്ചായത്ത് പൊളിച്ചുനീക്കി ചെലവ് ഭൂഉടമയിൽനിന്ന്​ കണ്ടെത്തും എന്നായിരുന്നു നോട്ടീസിൽ പറഞ്ഞിരുന്നത്. എന്നാൽ, ഭാര്യാപിതാവി​ൻെറ വിലാസത്തില്‍ രണ്ടു തവണ നോട്ടീസ് അയച്ചിട്ടും താമസക്കാരനെ അറിയില്ലെന്ന്​ കാണിച്ച് നോട്ടീസ് മടങ്ങി വരുകയായിരുന്നു. ഇതാണ് ഓംബുഡ്സ്മാൻ നൽകിയ സമയത്തിനുള്ളിൽ നിർമാണം പൊളിച്ചുനീക്കാൻ കഴിയാതെ വന്നതിന്​ കാരണമെന്ന് സെക്രട്ടറി 'മാധ്യമ'ത്തോട് പറഞ്ഞു. നിലവിൽ പോസ്​റ്റ്​ ഓഫിസ് വഴി അന്വേഷിച്ച് അയച്ച മൂന്നാമത്തെ കത്ത് രണ്ട് ദിവസം മുമ്പ്​ ഭൂഉടമ കൈപ്പറ്റിയതായി വിവരം ലഭിച്ചിട്ടുണ്ട്. കത്ത് ഭൂവുടമ കൈപ്പറ്റാതെ പഞ്ചായത്ത് തുടർനടപടിയുമായി മുന്നോട്ടുപോയി അനധികൃത നിർമാണം പൊളിച്ചാൽ ഇതിനുവരുന്ന വലിയ തുക ആരിൽനിന്ന് കണ്ടെത്തുമെന്ന ആശങ്കയും പഞ്ചായത്തിനുണ്ടായിരുന്നു. ഇതാണ് അത്തരത്തിലുള്ള നിയമനടപടിയുമായി പഞ്ചായത്ത് പോകാതിരുന്നതെന്നും അവർ പറഞ്ഞു ചൊവ്വാഴ്ച ഓംബുഡ്സ്മാന്​ മുന്നിൽ ഹാജരായി കേസുമായി ബന്ധപ്പെട്ട വിശദീകരണം നൽകും. ശേഷമായിരിക്കും അനധികൃത നിർമാണം പൊളിച്ചുനീക്കുന്നതുമായി ബന്ധപ്പെട്ട തുടർനടപടി നടപ്പാക്കുക എന്നും ഓമന അമ്മാൾ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.