Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Nov 2021 12:06 AM GMT Updated On
date_range 30 Nov 2021 12:06 AM GMTചീങ്കണ്ണിപ്പാലിയിലെ അനധികൃത നിർമാണം: ഓംബുഡ്സ്മാെൻറ ഉത്തരവ് നടപ്പാക്കാതെ ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത്
text_fieldsbookmark_border
ചീങ്കണ്ണിപ്പാലിയിലെ അനധികൃത നിർമാണം: ഓംബുഡ്സ്മാൻെറ ഉത്തരവ് നടപ്പാക്കാതെ ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് ഊർങ്ങാട്ടിരി: പി.വി. അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിൻെറ ഉടമസ്ഥതയിൽ ചീങ്കണ്ണിപ്പാലിയിലെ അനധികൃത നിർമാണം പൊളിച്ചുനീക്കാനുള്ള ഓംബുഡ്സ്മാൻെറ ഉത്തരവ് നടപ്പാക്കാതെ ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത്. അനധികൃത നിർമാണങ്ങള്‍ പൊളിച്ചുനീക്കി നടപടിക്രമങ്ങള്‍ നവംബര്‍ 30ന് റിപ്പോര്‍ട്ട് ചെയ്യാനാണ് സെക്രട്ടറിക്ക് സെപ്റ്റംബര്‍ 22ന് ഓംബുഡ്സ്മാൻ ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ ഉത്തരവ് നല്‍കിയത്. എന്നാൽ, ഉത്തരവ് ഇതുവരെ നടപ്പാക്കാൻ സാധിച്ചിട്ടില്ല. അനധികൃത നിർമാണം ഉടൻ പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറി ഇ.ആർ. ഓമന അമ്മാൾ പി.വി. അൻവറിൻെറ ഭാര്യാപിതാവായ സി.കെ. അബ്ദുൽ ലത്തീഫിന് നോട്ടീസ് നൽകിയിരുന്നു. നവംബർ 28നകം പൊളിച്ചുനീക്കണമെന്നും അല്ലെങ്കിൽ പഞ്ചായത്ത് പൊളിച്ചുനീക്കി ചെലവ് ഭൂഉടമയിൽനിന്ന് കണ്ടെത്തും എന്നായിരുന്നു നോട്ടീസിൽ പറഞ്ഞിരുന്നത്. എന്നാൽ, ഭാര്യാപിതാവിൻെറ വിലാസത്തില്‍ രണ്ടു തവണ നോട്ടീസ് അയച്ചിട്ടും താമസക്കാരനെ അറിയില്ലെന്ന് കാണിച്ച് നോട്ടീസ് മടങ്ങി വരുകയായിരുന്നു. ഇതാണ് ഓംബുഡ്സ്മാൻ നൽകിയ സമയത്തിനുള്ളിൽ നിർമാണം പൊളിച്ചുനീക്കാൻ കഴിയാതെ വന്നതിന് കാരണമെന്ന് സെക്രട്ടറി 'മാധ്യമ'ത്തോട് പറഞ്ഞു. നിലവിൽ പോസ്റ്റ് ഓഫിസ് വഴി അന്വേഷിച്ച് അയച്ച മൂന്നാമത്തെ കത്ത് രണ്ട് ദിവസം മുമ്പ് ഭൂഉടമ കൈപ്പറ്റിയതായി വിവരം ലഭിച്ചിട്ടുണ്ട്. കത്ത് ഭൂവുടമ കൈപ്പറ്റാതെ പഞ്ചായത്ത് തുടർനടപടിയുമായി മുന്നോട്ടുപോയി അനധികൃത നിർമാണം പൊളിച്ചാൽ ഇതിനുവരുന്ന വലിയ തുക ആരിൽനിന്ന് കണ്ടെത്തുമെന്ന ആശങ്കയും പഞ്ചായത്തിനുണ്ടായിരുന്നു. ഇതാണ് അത്തരത്തിലുള്ള നിയമനടപടിയുമായി പഞ്ചായത്ത് പോകാതിരുന്നതെന്നും അവർ പറഞ്ഞു ചൊവ്വാഴ്ച ഓംബുഡ്സ്മാന് മുന്നിൽ ഹാജരായി കേസുമായി ബന്ധപ്പെട്ട വിശദീകരണം നൽകും. ശേഷമായിരിക്കും അനധികൃത നിർമാണം പൊളിച്ചുനീക്കുന്നതുമായി ബന്ധപ്പെട്ട തുടർനടപടി നടപ്പാക്കുക എന്നും ഓമന അമ്മാൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story