തിരുനാവായ: തിരുനാവായ 1921 മലബാർ സമര അനുസ്മരണവും ഫ്രീഡം സ്ക്വയർ സമർപ്പണവും എടക്കുളം കുന്നംപുറത്ത് ഗ്രന്ഥകാരനും തിരക്കഥാകൃത്തുമായ റമീസ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മലബാർ സമരാനുസ്മരണ സമിതി തിരുനാവായ ചാപ്റ്റർ നേതൃത്വത്തിൽ എടക്കുളം ജുമാമസ്ജിദിന് സമീപം സ്ഥാപിച്ച എടക്കുളത്തും പരിസര പ്രദേശത്തും നടന്ന ബ്രിട്ടീഷ് വിരുദ്ധ സമര രക്ത സാക്ഷികളുടേയും പോരാളികളുടേയും നാമങ്ങളും ചരിത്ര സംഭവങ്ങളും ആലേഖനം ചെയ്ത ശിലാഫലകം ഉൾപ്പെടുന്ന ഫ്രീഡം സ്ക്വയറാണ് നാടിനു സമർപ്പിച്ചത്. അനുസ്മരണ പരിപാടിയിൽ ചെയർമാൻ അവറാങ്കൽ മുയ്തീൻ കുട്ടി അധ്യക്ഷതവഹിച്ചു. മലബാർ സമര അനുസ്മരണ സമിതി സംസ്ഥാന കൺവീനർ സി. അബ്ദുൽ ഹമീദ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. മലബാർ സമരവുമായി ബന്ധപ്പെട്ട എടക്കുളത്തിൻെറ പ്രാദേശികചരിത്രം പരിസ്ഥിതി പ്രവർത്തകൻ ചിറക്കൽ ഉമ്മർ അവതരിപ്പിച്ചു. ഇ.പി. മൊയ്തീൻ കുട്ടി മാസ്റ്റർ, വെള്ളാടത്ത് ബാവ മുസ്ലിയാർ, തൂമ്പിൽ ഹംസ ഹാജി, കെ.പി. ബഹാവുദ്ദീൻ, വി.പി. ഹുസൈൻ, വി.കെ. അബൂബക്കർ മൗലവി, സി.വി. നൗഷാദ്, സി.വി. ഹംസ എന്നിവർ സംസാരിച്ചു. യുവ മാപ്പിള കവി ഫൈസൽ കന്മനത്തിൻെറ കവിതാലാപനവും മലബാർ സമരവുമായി ബന്ധപ്പെട്ട് കുട്ടികളുടെ സംഗീത പരിപാടികളും കോഴിക്കോട് അതിജീവന കലാസംഘം അവതരിപ്പിച്ച ചോര പൂത്ത പടനിലങ്ങൾ എന്ന നാടകവും അരങ്ങേറി. F No. A 15 എടക്കുളത്ത് ഫ്രീഡം സ്ക്വയർ സമർപ്പണം റമീസ് മുഹമ്മദ് നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.