കുന്നംകുളം: അബൂദബി ഇൻകാസ് തൃശൂർ ജില്ല കമ്മിറ്റി ഏർപ്പെടുത്തിയ ജില്ലയിലെ മികച്ച മാതൃക ജനപ്രതിനിധിക്കുള്ള പുരസ്കാരത്തിന് കുന്നംകുളം നഗരസഭ കൗൺസിലർ ലെബീബ് ഹസ്സൻ അർഹനായി. 50,001 രൂപയും പ്രശംസ പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. പൊതുപ്രവർത്തന രംഗത്ത് ജനപ്രതിനിധിയെന്ന നിലയിൽ നടത്തിയ ജനകീയ ഇടപെടലുകളും വേറിട്ട പ്രവർത്തനരീതികളും പരിഗണിച്ചാണ് പുരസ്കാരത്തിനായി തെരഞ്ഞെടുത്തതെന്ന് ഇൻകാസ് ഭാരവാഹികളായ സി.എസ്. മുഹമ്മദ് ഷഫീഖ്, പ്രകാശ് ആലിപ്പരി, ബാസ്റ്റിൻ തൃശൂർ, സലിം ചിറക്കൽ, കെ.എച്ച്. താഹിർ, ടി.എം. നിസാർ, അബ്ദുൽ കരീം, ഫസൽ എന്നിവർ അറിയിച്ചു. ജനുവരിയിൽ അബൂദബിയിൽ നടക്കുന്ന ചടങ്ങിൽ പുസ്കാരം നൽകും. കുന്നംകുളം റോട്ടറി ക്ലബ് പ്രസിഡൻറ്, ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻറ്, കേരള ലാൻഡ് റിഫോംസ് ഡെവലപ്പ്മൻെറ് കോഓപറേറ്റീവ് സൊസൈറ്റി ഡയറക്ടർ എന്നീ നിലകളിൽ ജീവകാരുണ്യ പ്രവർത്തന രംഗത്തും സഹകരണ മേഖലയിലും സജീവമാണ് ലെബീബ് ഹസ്സൻ. tcckkm 3 ലെബീബ് ഹസ്സൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.