സി.പി.എം ഏരിയ സമ്മേളനത്തിന് കുന്നംകുളത്ത് തുടക്കം

കുന്നംകുളം: സി.പി.എം ഏരിയ സമ്മേളനത്തിന് കുന്നംകുളം ടൗൺഹാളിൽ തുടക്കമായി. രണ്ട്​ ദിവസത്തെ സമ്മേളനത്തി​ൻെറ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ദാരിദ്ര്യം അനുഭവിക്കുന്നവരെ കണ്ടെത്തി സംസ്ഥാനത്ത് ദാരിദ്ര്യം തുടച്ചുനീക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കെ റെയില്‍ പദ്ധതിയില്‍ പ്രതിപക്ഷവും ചില വര്‍ഗീയസംഘടനകളും ആശങ്ക സൃഷ്​ടിക്കുകയാണ്. കേരളത്തില്‍ ഭൂരിപക്ഷ വര്‍ഗീയത ശക്തിപ്പെട്ടു വരുകയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ല കമ്മിറ്റി അംഗം ടി.കെ. വാസു അധ്യക്ഷത വഹിച്ചു. ടി.എ. വേലായുധന്‍ പതാക ഉയര്‍ത്തി. എം. ബാലാജി രക്തസാക്ഷി പ്രമേയവും കെ.ബി. ജയന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി എം.എന്‍. സത്യന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗം എ.സി. മൊയ്തീന്‍ എം.എല്‍.എ, ജില്ല സെക്ര​േട്ടറിയറ്റംഗങ്ങളായ മുരളി പെരുനെല്ലി എം.എല്‍.എ, ബാബു എം. പാലിശ്ശേരി, കെ.വി. അബ്​ദുള്‍ ഖാദര്‍ എന്നിവര്‍ പങ്കെടുക്കും. ടി.കെ. വാസു, പി.എം. സോമന്‍, സീത രവീന്ദ്രന്‍, ടി.എ. ഫൈസല്‍ എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളന നടപടികള്‍ നിയന്ത്രിച്ചു. സമ്മേളനം ബുധനാഴ്ച സമാപിക്കും. tcc kkm 1 സി.പി.എം കുന്നംകുളം ഏരിയ സമ്മേളനം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.