ജലജീവൻ മിഷൻ പദ്ധതിക്ക് തുടക്കം

വേങ്ങര: ജലജീവൻ മിഷ​ൻെറ സഹായത്തോടെ എ.ആർ നഗർ പഞ്ചായത്തിൽ 2024നകം മുഴുവൻ കുടുംബങ്ങൾക്കും ശുദ്ധജലം നൽകാനുള്ള നടപടികൾ ആവിഷ്കരിച്ചതായി പ്രസിഡൻറ്​ കാവുങ്ങൽ ലിയാഖത്തലി അറിയിച്ചു. പഞ്ചായത്തിലെ നിർവഹണ സഹായ സംഘടനയായ കോട്ടൂർ സോഷ്യൽ വെൽ​െഫയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ജലജീവൻ മിഷൻ ഓഫിസ് ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരോഗ്യ സ്​റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. ഹനീഫ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ്​ റീജ സുനിൽ, വികസന സ്​റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഷീദ് കൊണ്ടാണത്ത്, ക്ഷേമകാര്യ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സൻ ലൈല പുല്ലൂന്നി, അംഗങ്ങളായ കെ.എം. ബേബി, സജ്ന അൻവർ, ഷൈലജ, ജിഷ, ഇബ്രാഹിം മൂഴിക്കൽ, അസി. സെക്രട്ടറി റീന ചാൾസ്, പ്രോജക്ട് ഡയറക്ടർ മോഹനൻ കോട്ടൂർ, ടീം ലീഡർ അബ്​ദുൽ ജലീൽ, കമ്യൂണിറ്റി ഫെസിലിറ്റേറ്റർ എൻ.വി. ജിതിൻ എന്നിവർ സംസാരിച്ചു. പടം : mt vngr jalajeevan ജലജീവൻ മിഷൻ എ.ആർ നഗർ ഗ്രാമപഞ്ചായത്ത് ഓഫിസ് പ്രസിഡൻറ്​ കാവുങ്ങൽ ലിയാഖത്തലി ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.