തേഞ്ഞിപ്പലം: എനർജി മാനേജ്മൻെറ് സൻെറർ, സൻെറർ ഫോർ എൻവയോൺമൻെറ് ആൻഡ് ഡെവലപ്മൻെറ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിവരുന്ന 'ഊർജകിരൺ' പദ്ധതിയുടെ ഭാഗമായി വള്ളിക്കുന്ന് മണ്ഡലത്തിൽ ഊർജസംരക്ഷണ ബോധവത്കരണ റാലിയും ഒപ്പുശേഖരണവും നടത്തി. ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് പരിസരത്ത് പി. അബ്ദുൽ ഹമീദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.പി. ജമീല അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ.കെ. അബ്ദുറഹിമാൻ റാലി ഫ്ലാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി. ദേവദാസ്, അംഗങ്ങളായ കെ.പി. ഹഫ്സത്ത് ബീവി, ഇഖ്ബാൽ പൈങ്ങോട്ടൂർ, ടി.പി. സമീറ, എം. പ്രദീഷ്, ഉഷാകുമാരി, എൻ. ഉഷ തോമസ് തുടങ്ങിയവർ റാലിയിൽ അണിനിരന്നു. ആർ.എസ്. പണിക്കർ, വി.കെ. ഭാസ്കരൻ മൂസത്, എൻ.സി. രാമചന്ദ്രൻ, കെ. അരുൺചന്ദ്ര എന്നിവർ നേതൃത്വം നൽകി. പടം.MT VLKN 9 ഊർജകിരൺ പദ്ധതിയുടെ ഭാഗമായുള്ള ഊർജ സംരക്ഷണ റാലിയും ഒപ്പുശേഖരണവും പി. അബ്ദുൽ ഹമീദ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.