റോഡ് അറ്റക്കുറ്റപ്പണിക്ക് തുടക്കമായി മഞ്ചേരി: ആറു മാസത്തോളം നീണ്ട കാത്തിരിപ്പിനൊടുവിൽ നഗരത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണി തുടങ്ങി. വ്യാഴാഴ്ച രാത്രി മുതലാണ് പ്രവൃത്തി ആരംഭിച്ചത്. ആദ്യദിനം കച്ചേരിപ്പടി മുതൽ ആശുപത്രിപ്പടി വരെ ടാറിങ് ചെയ്തു. പൈപ്പിടാനായി കുഴിച്ച ഭാഗം മാത്രമാണ് ടാറിങ് നടത്തുന്നത്. ഒരാഴ്ചകൊണ്ട് പൂർത്തിയാക്കും. 5.7 കിലോമീറ്റർ ദൂരമാണ് ടാറിങ് നടത്താനുള്ളത്. ജലഅതോറ്റിയുടെ പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കാനായാണ് റോഡ് കുഴിച്ചത്. എന്നാൽ യഥാസമയം അറ്റകുറ്റപ്പണി നടത്താതെ വന്നതോടെ ഗതാഗതം ദുഷ്കരമായി. പ്രതിഷേധം ശക്തമാവുകയും പൊതുമരാമത്ത് വകുപ്പ് മന്ത്രി അടക്കം ഇടപെട്ടതോടെയുമാണ് പ്രശ്നത്തിന് താൽക്കാലിക പരിഹാരമായത്. വരും ദിവസങ്ങളിലും പ്രവൃത്തി തുടരുമെന്ന് ജല അതോറിറ്റി പ്രൊജക്ട് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർ എം.എസ്. അൻസാർ പറഞ്ഞു. മലപ്പുറം റോഡ്, കോഴിക്കോട് റോഡ്, സെൻട്രൽ ജങ്ഷൻ മുതൽ ചെരണി വരെയും റോഡ് കുഴിച്ചിരുന്നു. ഇവിടെ ടാറിങ് പൂർത്തിയാക്കിയ ശേഷമായിരിക്കും റോഡിൻെറ മറുഭാഗം പൈപ്പിടാനായി കുഴിക്കുക. 16 കോടി രൂപ ചെലവഴിച്ചാണ് നഗരത്തിലെ കാലപ്പഴക്കം ചെന്ന ജല അതോറിറ്റിയുടെ പൈപ്പുകൾ മാറ്റുന്നത്. ഫെബ്രുവരിയിൽ പൈപ്പിടലും പൂർത്തിയാക്കി ടാറിങ് നടത്തുമെന്ന് അധികൃതർ പറഞ്ഞു. me mji raod : മഞ്ചേരി-മലപ്പുറം റോഡിൽ പൈപ്പിടാൻ കുഴിച്ച ഭാഗം ടാറിങ് നടത്തിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.