കുനിയിൽ എ.ഐ.എ കോളജിൽ അറബിക് ദിനാചരണം അരീക്കോട്: അന്താരാഷ്ട്ര അറബിക് ദിനാചരണ ഭാഗമായി കുനിയിൽ എ.ഐ.എ കോളജ് അറബിക് ഡിപ്പാർട്ട്മൻെറും അറബിക് അസോസിയേഷനും സംയുക്തമായി സാംസ്കാരിക സാഹിത്യ പരിപാടികൾ സംഘടിപ്പിച്ചു. യമനിലെ സൻആ സർവകലാശാലയിലെ അറബിക് പഠന വിഭാഗം അസി. പ്രൊഫസർ അബ്ദുൽ ഖാദർ അഹമദ് അബ്ദുറഹ്മാൻ അൽ ഹമസി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സാംസ്കാരിക പൈതൃകത്തിൽ അറബിഭാഷ ചെലുത്തിയ സ്വാധീനവും ചരിത്രപരമായ ഔന്നിത്യവും സംരക്ഷിക്കുന്നതിന് പ്രത്യേക സംവിധാനം ഉണ്ടാവണമെന്ന് ഉദ്ഘാടന സംഗമം അഭിപ്രായപ്പെട്ടു. പ്രിൻസിപ്പൽ ശാക്കിർബാബു കുനിയിൽ അധ്യക്ഷത വഹിച്ചു. പ്രൊഫസർ മുഹമ്മദ് ത്വയ്യിബ് സുല്ലമി മുഖ്യപ്രഭാഷണം നടത്തി. കൺവീനർ കെ. മുഹമ്മദ് ഫവാസ്, പി.പി. നജീബ് റഹ്മാൻ, പി. അബൂബക്കർ അൻവാരി, എം.കെ. അമീർ സ്വലാഹി, പി. ഫിറോസ്, സി.എച്ച്. അസ്ഹർ ഫാത്തിമ ഷാജി കൊല്ലം പ്രസംഗിച്ചു. kuniyil................കുനിയിൽ എ.ഐ.എ കോളജിൽ നടന്ന അറബിക് ദിനാചരണം അബ്ദുൽ ഖാദർ അഹമദ് അബ്ദുറഹ്മാൻ അൽ ഹമസി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.