കേരള പഞ്ചായത്ത് എംപ്ലോയീസ് ഓർഗനൈസേഷൻ സംസ്ഥാന സമ്മേളനം

മലപ്പുറം: പഞ്ചായത്തീരാജ് സംവിധാനം അട്ടിമറിച്ച് പഞ്ചായത്തുകളെ ദുർബലപ്പെടുത്തുകയാണ് ഇടതുസർക്കാർ ചെയ്യുന്നതെന്നും ജനാധിപത്യത്തെ സംരക്ഷിക്കാൻ കൈകോർക്കണമെന്നും എ.പി. അനിൽ കുമാർ എം.എൽ.എ. കേരള പഞ്ചായത്ത് എംപ്ലോയീസ് ഓർഗനൈസേഷൻ (കെ.പി.ഇ.ഒ) 39ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി. ഉബൈദുല്ല എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. മലപ്പുറം ഡി.സി.സി പ്രസിഡൻറ്​ വി.എസ്. ജോയി അധ്യക്ഷത വഹിച്ചു. കെ.പി.ഇ.ഒ മുൻ പ്രസിഡൻറുമാരായ പി.സി. വേലായുധൻ, കെ. ബാബു, മുൻ ജനറൽ സെക്രട്ടറി ടോമി ജോൺ എന്നിവർ അനുഗ്രഹ പ്രഭാഷണം നിർവഹിച്ചു. നൈറ്റോ ബേബി അരീക്കൽ, പി. ദേവദാസ്, എ. മുഹമ്മദ് ബഷീർ, വി.എം. അബ്​ദുല്ല, പി.വി. സഹദേവൻ, എം. മജീദ്, എം.എസ്. ജ്യോതിഷ് എന്നിവർ സംസാരിച്ചു. യാത്രയയപ്പ് സമ്മേളനം മുൻ എം.എൽ.എ വി.ടി. ബൽറാം ഉദ്ഘാടനം ചെയ്തു. രശ്മി മോഹൻ, ഗ്ലാഡിസൺ കൊറയ എന്നിവർക്ക് പ്രതിഭ പുരസ്കാരം വിതരണം ചെയ്തു. ബി. ശ്രീകുമാർ. എ. മുഹമ്മദ് ബഷീർ, പി. മധുസൂദനൻ, പി.വി. സഹദേവൻ എന്നിവരെ ആദരിച്ചു. അഡ്വ. ബീന ജോസഫ് മുഖ്യപ്രഭാഷണം നടത്തി. എം.എൻ. സജീഷ് കുമാർ, ൈബജു പി. ചെറിയാൻ, പി.സി. വിൽസൺ, ബി. ബിനുരാജ്, മൂസക്കോയ, ജെയിൻ വർഗീസ്, ആർ. രാജേഷ്, ബിനു വർഗീസ് എന്നിവർ സംസാരിച്ചു. mpg kpeo കെ.പി.ഇ.ഒ സംസ്ഥാന സമ്മേളനം എ.പി. അനിൽകുമാർ എം.എൽ.എ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.