എടവണ്ണ: പ്രളയത്തിൽ കേടുപാടുകൾ സംഭവിച്ച എടവണ്ണ സീതിഹാജി പാലം പരിശോധനക്ക് വേണ്ടി താൽക്കാലികമായി അടച്ചു. കഴിഞ്ഞ ദിവസം പി.കെ. ബഷീർ എം.എൽ.എയുടെ നേതൃത്വത്തിൽ എടവണ്ണയിൽ നടന്ന സംയുക്ത യോഗത്തിൽ പാലം അടക്കാൻ തീരുമാനിച്ചിരുന്നു. തിങ്കളാഴ്ച വരെയാണ് പാലം അടച്ചിടുന്നത്. പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായി നിരോധിച്ചു. പരിശോധന സമയത്ത് കാൽനടയാത്രയും അനുവദിക്കില്ല. ഡൽഹിയിലെ സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ടെക്നിക്കൽ വിഭാഗമാണ് പരിശോധിക്കുന്നത്. അന്തിമറിപ്പോർട്ട് ലഭിക്കാൻ ഒരു മാസത്തോളം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സന്നദ്ധപ്രവർത്തകരും പൊലീസും ചേർന്നാണ് ക്രമീകരണങ്ങൾ ഒരുക്കുന്നത്. ഒതായി, ചാത്തല്ലൂർ മേഖലയിലേക്കുള്ള ബസുകൾ എടവണ്ണ ഇ.എം.സി ആശുപത്രിക്ക് മുൻവശത്തു നിന്ന് സർവിസ് നടത്തുന്നുണ്ട്. കാൽനടയാത്ര അനുവദിക്കാതെ വന്നാൽ കടത്തുതോണി ഒരുക്കുമെന്ന് എടവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഞാറാഴ്ച വൈകുന്നേരത്തോടെ പരിശോധന പൂർത്തിയാൽ വാഹനങ്ങൾ കടത്തിവിടുമെന്ന് എം.എൽ.എ പറഞ്ഞു. ഞായറാഴ്ച വൈകുന്നേരത്തോടെ തന്നെ പരിശോധന പൂർത്തിയാക്കാനാണ് ശ്രമമെന്ന് കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് അസി. എക്സിക്യൂട്ടീവ് എൻജിനിയർ സോണി പറഞ്ഞു. പാലം വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ എസ്. ഹരീഷ്, അസി. എക്സിക്യൂട്ടീവ് എൻജിനിയർ രാമകൃഷ്ണൻ, അസി. എൻജിനിയർ സി. സുധ തുടങ്ങിയവർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. MN EDAVN PK BASHEER MLA PALAM VST എടവണ്ണ സീതിഹാജി പാലം പി.കെ. ബഷീർ എം.എൽ.എ സന്ദർശിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.