നഗരമധ്യത്തിലെ കെട്ടിടത്തിൽ നിന്ന് മലിന ജലം റോഡിലേക്കൊഴുകുന്നു

നഗരമധ്യത്തിലെ കെട്ടിടത്തിൽനിന്ന് മലിന ജലം റോഡിലേക്കൊഴുകുന്നു ഗുരുവായൂർ: നഗരമധ്യത്തിലെ കെട്ടിടത്തിൽനിന്ന് മലിന ജലം റോഡിലേക്കും പൊതുനിരത്തിലെ കാനയിലേക്കും പരന്നൊഴുകുന്നു. കെ.എസ്.ആർ.ടി.സി ബസ് സ്​റ്റാൻഡിന് മുന്നിലുള്ള പ്രധാന റോഡിലേക്കാണ് ലോഡ്ജ് കെട്ടിടത്തിൽനിന്ന് മാലിന്യം ഒഴുകുന്നത്. റോഡിലൂടെ പോകുന്നവർക്ക് മലിന ജലത്തിലൂടെ ചവിട്ടിയല്ലാതെ നടക്കാൻ കഴിയില്ല. വാഹനങ്ങൾ കടന്നു പോകുമ്പോൾ വഴിയാത്രക്കാരുടെ ദേഹത്തേക്ക് മാലിന്യം തെറിക്കുന്നുമുണ്ട്. ഈ കെട്ടിടത്തിൽനിന്ന് മാലിന്യം പുറത്തേക്കൊഴുക്കുന്നതിനെതിരെ പല തവണ നഗരസഭക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായിട്ടില്ല. മാലിന്യം പുറത്തേക്കൊഴുക്കുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാവുമെന്ന് നഗരസഭ അധികൃതർ ആവർത്തിച്ച് പറയുമ്പോഴും നഗരമധ്യത്തിൽ തന്നെ മാലിന്യം ഒഴുക്കിയിട്ടും നടപടിയില്ലാത്തത് ആക്ഷേപത്തിനിടയാക്കിയിട്ടുണ്ട്. നോട്ടീസ് നൽകിയെന്ന് നഗരസഭ പറയുമ്പോഴും തുടർച്ചയായി ഒരേ സ്ഥാപനത്തിൽനിന്ന് തന്നെ മാലിന്യ പ്രവാഹം തുടരുന്ന അവസ്ഥയാണ്. tct gvr malinyam പടിഞ്ഞാറെ നടയിലെ കെട്ടിടത്തിൽനിന്ന് റോഡിലേക്കൊഴുകുന്ന മലിന ജലം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.